ചിത്രം:അറബിപ്പൊന്ന്
സംഗീതം :സച്ചിൻ കൈതാരം
രചന :വിജയ് നായരമ്പലം
ആലാപനം:ഡോ: രശ്മി മധു
സുഖമോ സുഖമോ പ്രിയനേ നീ പറയൂ
വിജനമേതോ വഴിയിലായ് ഞാൻ
വിരഹം വിതുമ്പും കരളിൽ നിൻ
സ്മൃതി പാടി പുലർകാലം അകലേ
(സുഖമോ സുഖമോ...)
ഓർമ്മ നീട്ടും മൺവിളക്കും വീണുടഞ്ഞു
ആർദ്രമാകും മനമറിയാതെ നീയകന്നു
അകലെയെന്നാലും കാണുമോ
നീറും ഹൃദയം തഴുകുമോ
മറന്നുവോ നീ മറന്നുവോ
കനവിൻ കാണാച്ചിറകിൽ വരുമോ
(സുഖമോ സുഖമോ...)
വർണ്ണമോലും പൊൻവസന്തം പോയ് മറഞ്ഞു
പോയ നാളിൻ മധു പകരാതെ നീ മറഞ്ഞു
ഇനിയൊരു ജന്മം നൽകുമോ
സ്നേഹം പകരാൻ കഴിയുമോ
അറിയുമോ നീ അറിയുമോ
അഴകിൻ അലയായ് അരികിൽ വരുമോ
(സുഖമോ സുഖമോ...)
Like Our Facebook Fan Page
Subscribe For Free Email Updates
0 Comments:
Post a Comment