ചിത്രം:അറബിപ്പൊന്ന്
സംഗീതം :ശ്രീരഞ്ജിനി മനോജ്
രചന :വിജയ് നായരമ്പലം
ആലാപനം:ഒ യു ബഷീര്‍
റംസാൻ തങ്കനിലാവ് കൊതിക്കും മൊഞ്ചത്തിപ്പെണ്ണേ
സുറുമക്കണ്ണാലൊളിയമ്പെറിയും കല്യാണപ്പെണ്ണേ (2)
വർണ്ണത്തരിവള മുട്ടിയുണർത്തും നാദം കേട്ടില്ലേ
വെള്ളിക്കൊലുസ്സുകൾ കൊഞ്ചിയുണർത്തും താളം കേട്ടില്ലേ (2)
അസർമുല്ല വിരിയും ചിരിയാലേ മാരനെ മയക്കും മുത്തല്ലേ (2)
മാരനെ മയക്കും മുത്തല്ലേ മണിമാരനെ മയക്കും മുത്തല്ലേ
(രംസാൻ തങ്കനിലാവു...)
പനിനീർ മലരിന്റെ പരിമളമൂറും പൂമെയ് തഴുകുന്ന കുളിർകാറ്റേ
രാക്കിളിയേറ്റു പാടും ഗസലിൻ ശീലുകൾ കേട്ടു മയങ്ങാതെ
കസവിൻ തട്ടമണിഞ്ഞു നിലാവും മെത്ത വിരിക്കുമ്പോൾ (2)
കരിനീലക്കൂട്ടെഴുതിയ കണ്ണാൽ മാടി വിളിക്കുമ്പോൾ (2)
പത്തരമാറ്റെഴും അറബിപ്പെണ്ണായ് നിന്നെയൊരുക്കീടാം
താമരമലരിതൾ തൂകിയ മണിയറ വാതിൽ തുറന്നു തരാം (2)
ഇശലുകൽ മൂളും തരളിത രാവും മെല്ലയണഞ്ഞല്ലോ (2)
(റംസാൻ തങ്കനിലാവു...)
നാണം മൂടും കവിളിണയാകെ ചോന്നു തുടുക്കുമ്പോൾ (2)
ഹെയ് മൈലാഞ്ചിക്കൂട്ടെഴുതിയ കൈയ്യാൽ മുഖം മറയ്ക്കല്ലേ (2)
നീലത്താരകൾ വിരിയും രാവിൻ കുളിരിൽ മുങ്ങുമ്പോൾ
പൂമണിമാരനു ഖൽബിലുറങ്ങാൻ ഇടം കൊടുക്കില്ലേ (2)
ഇശലുകൽ മൂളും തരളിത രാവും മെല്ലയണഞ്ഞല്ലോ (2)
(റംസാൻ തങ്കനിലാവു...)
Like Our Facebook Fan Page
Subscribe For Free Email Updates
0 Comments:
Post a Comment