ചിത്രം:മഴയെത്തും മുന്‍പേ (Mazhayethum Munpe)
രചന:കൈതപ്രം
സംഗീതം:രവീന്ദ്രന്‍
ആലാപനം:യേശുദാസ്
ആത്മാവിന്‍ പുസ്തകത്താളില്‍ ഒരു മയില്‍ പീലി പിടഞ്ഞു
വാലിട്ടെഴുതുന്ന രാവിന്‍ വാല്‍ക്കണ്ണാടി ഉടഞ്ഞു
വാര്‍മുകിലും സന്ധ്യാംബരവും ഇരുളില്‍ പോയ്മറഞ്ഞൂ
കണ്ണീര്‍ കൈവഴിയില്‍ ഓര്‍മ്മകളിടറി വീണു

കഥയറിയാതിന്നു സൂര്യന്‍ സ്വര്‍ണ്ണത്താമരയെ കൈവെടിഞ്ഞു

അറിയാതെ ആരുമറിയാതെ ചിരിതൂകും താരകളറിയാതെ
അമ്പിളിയറിയാതെ ഇളം തെന്നലറിയാതെ
യാമിനിയില്‍ ദേവന്‍ മയങ്ങി
ആത്മാവിന്‍ പുസ്തകത്താളില്‍ ഒരു മയില്‍ പീലി പിടഞ്ഞു
നന്ദനവനിയിലെ ഗായകന്‍ ചൈത്ര വീണയെ കാട്ടിലെറിഞ്ഞു

വിടപറയും കാനന കന്യകളെ അങ്ങകലെ നിങ്ങള്‍ കേട്ടുവോ
മാനസ തന്ത്രികളില്‍ വിതുമ്പുന്ന പല്ലവിയില്‍
അലതല്ലും വിരഹ ഗാനം
ആത്മാവിന്‍ പുസ്തകത്താളില്‍ ഒരു മയില്‍ പീലി പിടഞ്ഞു
വാലിട്ടെഴുതുന്ന രാവിന്‍ വാല്‍ക്കണ്ണാടി ഉടഞ്ഞു
വാര്‍മുകിലും സന്ധ്യാംബരവും ഇരുളില്‍ പോയ്മറഞ്ഞൂ
കണ്ണീര്‍ കൈവഴിയില്‍ ഓര്‍മ്മകളിടറി വീണു
ആത്മാവിന്‍ പുസ്തകത്താളില്‍ ഒരു മയില്‍ പീലി പിടഞ്ഞു
0 Comments:
Post a Comment