Click to download
ചിത്രം : തിരുവോണം (1975)
സംഗീതം : എം കെ അര്‍ജുനന്‍
രചന : ശ്രീകുമാരന്‍ തമ്പി
ഗായിക : വാണി ജയറാം
തിരുവോണ പുലരി തന്‍
തിരുമുല്‍ കാഴ്ച കാണാന്‍
തിരുമുറ്റമണിഞ്ഞൊരുങ്ങീ
തിരുമേനിയെഴുന്നള്ളും സമയമായീ
ഹൃദയങ്ങളണിഞ്ഞൊരുങ്ങീ ഒരുങ്ങീ
ഹൃദയങ്ങളണിഞ്ഞൊരുങ്ങീ
(തിരുവോണ..)
ഉത്രാടപൂക്കുന്നിനുച്ചിയില്‍ പൊന്‍ വെയില്‍
ഇത്തിരി പൊന്നുരുക്കീ
കോടിമുണ്ടുടുത്തും കൊണ്ടോടി നടക്കുന്നു
കോമളബാലനാം ഓണക്കിളീ
ഓണക്കിളീ.. ഓണക്കിളീ..
(തിരുവോണ..)
കാവിലെ പൈങ്കിളിപെണ്ണുങ്ങള്‍
കൈകൊട്ടിപാട്ടുകള്‍ പാടീടുന്നു
ഓണവില്ലടിപാട്ടിന്‍ നൂപുരം കിലുങ്ങുന്നു
പൂവിളിതേരുകള്‍ പാഞ്ഞിടുന്നു
പാഞ്ഞിടുന്നു.. പാഞ്ഞിടുന്നൂ..
(തിരുവോണ..)
0 Comments:
Post a Comment