ചിത്രം:അറബിപ്പൊന്ന്
സംഗീതം :വിജേഷ് ഗോപാൽ
രചന :വിജയ് നായരമ്പലം
ആലാപനം:ജ്യോത്സ്ന
ഈ രാത്രിമഴയിൽ ഈ കുഞ്ഞുകുളിരിൽ
തിരി താഴ്ത്തിയാരെയോ തിരയുന്നു നീലമേഘം (2)
മുകിൽക്കൂട്ടിനുള്ളിൽ മണിത്തിങ്കൾ മറഞ്ഞോ
നീ വരുന്ന നാളുമെന്നെ കാത്തിരുന്നതല്ലേ
(ഈ രാത്രിമഴയിൽ...)
ഇളം കാറ്റു വന്നെന്റെ തളിർമെയ് തലോടുമ്പോൾ
മനസ്സു കവർന്നു കടന്നൊരാളേ കാത്തിരുന്നിവൾ (2)
രാവിൻ പാൽക്കുടങ്ങൾ വീണുടഞ്ഞുവല്ലോ
കൂട്ടിനായ് ചാരെ നിന്ന് മൗനതന്ത്രി മെല്ലെ മീട്ടുന്ന
കരങ്ങളിൽ സ്വരങ്ങളിൽ ചേർന്നലിഞ്ഞിടാം ഞാൻ
(ഈ രാത്രിമഴയിൽ...)
മലർച്ചുണ്ടിനാലെന്നെ മുളം തണ്ടായ് മാറ്റുമ്പോൾ
പതിഞ്ഞ സ്വരത്തിൽ മൊഴിഞ്ഞ വാക്കും ഓർത്തിരുന്നവൾ (2)
ദൂതുമായ് പോകുമെൻ രാജഹംസമെവിടെ
പാട്ടുമായ് വന്നണഞ്ഞാൽ പ്രേമസ്വപ്ന സാനു തീർക്കുന്ന
വസന്തമായ് സുഗന്ധമായ് പൂത്തുലഞ്ഞിടാം ഞാൻ
(ഈ രാത്രിമഴയിൽ...)
0 Comments:
Post a Comment