ചിത്രം:അറബിപ്പൊന്ന്
സംഗീതം :സച്ചിൻ കൈതാരം
രചന :വിജയ് നായരമ്പലം
ആലാപനം:മധു ബാലകൃഷ്ണന്‍
ഗോപീഹൃദയം യമുനാനദിയായ്
സ്വരജതിയുണരും മുരളീരവമായ്
നീയെൻ കനവിൻ ഏകാന്തതയിൽ
യവനിക ഞൊറിയുമൊരനുപമ സഖിയായ്
കവിതയുണർത്തിയ കലമാനിണയായ്
മിഴിയിണ കവരണ മഴവില്ലഴകായ്
മധുകണമുതിരുമൊരസുലഭമലരായ്
വരുമോ....തോഴീ....
(ഗോപീഹൃദയം...)
നീ ചാർത്തും പ്രേമത്തിൻ നീരല തഴുകിയുണർത്തിയ ഗാനം
ആനന്ദ ഹിമഗംഗയായ് (2)
തുടിതാളങ്ങൾ തേടും യാമങ്ങൾ തോറും കാലൊച്ച കാതോർത്തു ഞാൻ
ശാരദേന്ദു കണ്ടെടുത്ത പെണ്മണീ
താരകങ്ങൾ കാത്തു വെച്ച പൊൻ കണി
ശ്രുതിയുണരും മനമിതിലരുളൂ മോഹന സംഗീതം
(ഗോപീഹൃദയം...)
ഇന്നെന്നിൽ മോഹത്തിൻ ചാരുത തീർത്തൊരു ചന്ദനലതയായ്
ആശ്ലേഷമധുരം തരൂ (2)
ഇനിയൊരു നാളും തമ്മിൽ പിരിയില്ല തോഴീ കരൾവീണ മൂളുന്നിതാ
തങ്കനൂപുരങ്ങൾ ചാർത്തി നീ വരൂ
രാസകേളിനൃത്തമാടി നീ വരൂ
കവിളിണകളിലധരമൊരുക്കും ചുംബനവർണ്ണങ്ങൾ
(ഗോപീഹൃദയം...)
0 Comments:
Post a Comment