ചിത്രം:ജോക്കര്‍
സംഗീതം : മോഹന്‍ സിതാര
രചന : എ കെ ലോഹിതദാസ്
ആലാപനം: കെ ജെ യേശുദാസ്
ആലാപനം: കെ ജെ യേശുദാസ്
ചെമ്മാനം പൂത്തേ പുതുസിന്ദൂരം തൊട്ടേ
ചെമ്മാനം പൂത്തേ പുതുസിന്ദൂരം തൊട്ടേ
പനയോലകെട്ടി പന്തലൊരുക്കി കാത്തിരിക്കെടി പെണ്ണാളേ
കമ്മാരക്കടവത്ത് വഞ്ചിയണഞ്ഞെടി കുയിലാളേ
വഞ്ചിയണഞ്ഞെടി കുയിലാളേ
// ചെമ്മാനം പൂത്തേ............//
പെടപെടയണ മീനല്ലാ കരിനീലവണ്ടല്ലാ കൂവളത്തിന്‍ പൂവല്ലാ
പെടപെടയണ മീനല്ലാ കരിനീലവണ്ടല്ലാ കൂവളത്തിന്‍ പൂവല്ലാ
വിരഹത്താല്‍ കേഴുന്ന മാന്‍പേടക്കണ്ണാണേ
മദനപ്പൂ കൊണ്ടു കലങ്ങിയ പെണ്ണിന്റെ മനസ്സാണേ
മാരന്റെ വിരിമാറില്‍ നീലാമ്പൽ പൂ പോലെ
വീണു കിടന്നു തളര്‍ന്നു മയങ്ങാന്‍ കൊതികൂടുന്നു
പെണ്ണിനു കൊതികൂടുന്നു ഒഓ..
// ചെമ്മാനം പൂത്തേ......//
നുരനുരയണ കള്ളുണ്ടേ കരിമീന്‍ കറിയുണ്ടേ മുത്തുമണിച്ചോറുണ്ടേ (2)
തളിര്‍വെറ്റില തിന്നാത്ത ചെഞ്ചോരച്ചുണ്ടുണ്ടേ
തല്ലിഞ്ച തേയ്ക്കാത്ത വെണ്ണപോലെയുടലുണ്ടേ
പുതുപാട്ടും മൂളീ ബീഡിപ്പുകയൂതീ
കരളും കനവും കവരാൻ പൊന്നേ നീ മാത്രം വന്നില്ലാ
നീ മാത്രം വന്നില്ലാ
// ചെമ്മാനം പൂത്തേ......//
വഞ്ചിയണഞ്ഞെടി കുയിലാളേ (2)
0 Comments:
Post a Comment