ചിത്രം:കുഞ്ഞളിയന്‍
സംഗീതം : എം ജി ശ്രീകുമാര്‍
രചന : അനില്‍ പനച്ചൂരാന്‍
ആലാപനം: അഫ്സല്‍,റിമി റ്റോമി
കുഞ്ഞളിയാ..മണിപ്പൊന്നളിയാ
കാണാന്‍ വല്ലാതെ കൊതിച്ചുപോയി
കുഞ്ഞളിയാ ചെല്ലക്കുഞ്ഞളിയാ
നീ വല്ലാതെ മെലിഞ്ഞു പോയി
എന്നെന്നും ഞങ്ങള്‍ക്കു കുഞ്ഞാണു നീ
കണ്ണിനും കരളിനും കണിയാണു നീ
നിന്നെ കണ്ടനേരം മനം നിറഞ്ഞു
കണ്ടു ഞങ്ങള്‍ മതി മറന്നൂ
എങ്ങും ഞങ്ങള്‍ വിടില്ല നിന്നെ.....
ഓ..ഉന്തിത്തള്ളിയുലച്ചിട്ട കണ്ണിമാങ്ങ
ഉപ്പിലിട്ടതപ്പടിയെ കൊണ്ടുവന്നല്ലോ...
പുതുപുത്തന്‍ കറിച്ചട്ടിയിലു് പുളിച്ചിക്കയിട്ടുവെച്ച
മത്തിക്കറി കൊണ്ടുവന്നല്ലോ
വന്ന പാടെ കലമ്പാതെ
ചിന്നം വിളി വിളിക്കാതെ
കുഞ്ഞളിയന്‍ ഒന്നുറങ്ങട്ടെ..
ഹ...ഇനി ഇഷ്ടംപടി നടക്കാനും
ഇഷ്ട്ടം നോക്കി നടത്താനും
മൂത്തളിയന്‍ കൂടെയുണ്ടല്ലോ.....
ഞാന്‍ കാത്തിരുന്നു എത്ര കാത്തിരുന്നു
മുന്നില്‍ മുത്താരം പുഞ്ചിരിക്കാന്‍..(ഞാന്‍ ....)
ഇന്നു വന്നല്ലൊ...മിന്നി വന്നല്ലൊ
കന്നിപ്പളുങ്കൊത്ത കുരുന്നനിയന്‍....
(കുഞ്ഞളിയാ..മണിപ്പൊന്നളിയാ...)
അടടടാ.....കണ്ടാലേ സുന്ദരന്‍ കരിനീല മണിവര്‍ണ്ണന്‍
പുല്ലാങ്കുഴലൂതി വരും വെളിനാട്ടിന്‍ മണവാളന്‍....
ഓ..പട്ടുമെത്ത വിരിച്ചതില്‍ ഒട്ടകത്തെയുറക്കുന്ന
ഉസ്താദായ് വന്നണഞ്ഞല്ലൊ...
ആഹാ...മരുപ്പച്ച താണ്ടിക്കൊണ്ടുവന്ന
അത്തറിന്റെ സുഗന്ധങ്ങള്‍
തൊട്ടുരുമ്മി വരുന്നുണ്ടല്ലൊ....
അയ്യയ്യയ്യോ...പത്തു കാശു കയ്യിൽ വന്നാല്‍
അപ്പോഴേയ്ക്കും എത്തിടുന്നു
ഉത്സാഹക്കമ്മറ്റിക്കാരു്....
ഹ ഹ ചിരിച്ചെപ്പു് കാട്ടി മയക്കീടാന്‍
ഒത്തിണങ്ങിയടുക്കുന്നു
എട്ടും പൊട്ടും കളഞ്ഞിടല്ലേ
ഞാന്‍ ഓര്‍ത്തിരുന്നു എന്നും ഓര്‍ത്തിരുന്നു
നെഞ്ചില്‍ കുഞ്ഞാറ്റ പാടിടുമ്പോള്‍...(ഞാന്‍...)
ഒന്നു വന്നല്ലൊ...വന്നു കണ്ടല്ലോ.....
പൊന്നിന്‍കുടമൊത്ത കുരുന്നളിയന്‍...
(ഹായ്...ഹായ്....കുഞ്ഞളിയാ....)
0 Comments:
Post a Comment