ചിത്രം:ജോക്കര്‍
സംഗീതം : മോഹന്‍ സിതാര
രചന : യൂസഫലി കേച്ചേരി
ആലാപനം: കെ ജെ യേശുദാസ്
ആലാപനം: കെ ജെ യേശുദാസ്
എന്തു ഭംഗി നിന്നെ കാണാന്‍ എന്‍റെ ഓമലാളേ
എന്തു ഭംഗി നിന്നെ കാണാന്‍ എന്‍റെ ഓമലാളേ
മകരസൂര്യനോമനിക്കും മഞ്ഞുതുള്ളി പോലെ (2)
മുത്തുമാല ചാര്‍ത്തി നില്‍ക്കും മുല്ലവള്ളി പോലെ
എന്തു ഭംഗി നിന്നെ കാണാന്‍ എന്‍റെ ഓമലാളേ
പണ്ടു കൂടെ ഓടി നടന്ന ബാല്യസഖി ഇന്നു നീ
പതിനെട്ടു വസന്ത ശില്‍പികള്‍ തീര്‍ത്ത രാഗപൗര്‍ണ്ണമിയായി
(പണ്ടു കൂടെ ഓടി )
ഒന്നു തൊട്ടാല്‍ ഗാനമൊഴുകും ചിത്രവീണയിന്നു നീ
ചിത്രവീണയിന്നു നീ
(എന്തു ഭംഗി നിന്നെ)
എന്‍റെ സ്വപ്നവൃന്ദാവനിയില്‍ പൊന്‍കടമ്പിന്‍ പൂവു നീ
ഹൃദയവേണുഗാനം കേള്‍ക്കാന്‍ അരികില്‍ വന്ന ഗോപിക നീ
(എന്‍റെ സ്വപ്നവൃന്ദാവനിയില്‍)
സ്നേഹത്തിന്‍ നിലാവിലലിയും ചന്ദ്രകാന്തമാണു നീ
ചന്ദ്രകാന്തമാണു നീ
(എന്തു ഭംഗി നിന്നെ)
0 Comments:
Post a Comment