ചിത്രം:ശിക്കാരി
സംഗീതം :ഹരികൃഷ്ണ
രചന :കൈതപ്രം ,ശരത് വയലാര്‍ ,മുരുകൻ കാട്ടാക്കട ,സന്തോഷ് വര്‍മ്മ
ആലാപനം:
വാ...വാ...വാ..വീരാ....
വീര വിരാട വിരാജിതനേ..
ഊക്കുള്ള നെഞ്ചിന്നുടയവനേ..
വാക്കിലും നോക്കിലും വീറുള്ളോനേ...
(വാ...വാ...വാ..വീരാ..)
പൊന്നാര്യന്‍ പാടം വിളഞ്ഞപോലെ
പൊന്നാം ഉടലിനു അഴകുള്ളോനേ
ഇന്നു ഞങ്ങടെ കണ്ണിലെ കൃഷ്ണമണിയും നീ
ഇന്നു ഞങ്ങടെ നെഞ്ചിലുദിക്കുന്ന സൂര്യനും നീ
മലനാടിന്നുടയോനേ..ജീവനിൽ ജീവനേ
കാലാതിനാഥനേ...നായാട്ടുവീരനേ....
(വാ...വാ...വാ..വീരാ....)
കണ്ണിനും കണ്ണാണേ....
അവന്‍ മാണിക്യക്കല്ലാണേ
നേരം വെളുത്തെടീ കാവതിപ്പെണ്ണേ
സൂര്യനുദിച്ചെടി പെണ്ണേ (നേരം...)
പൂ പറിക്കെടി പുടവ ചുറ്റെടി
താളം തുള്ളെടി ചെങ്കുരുന്നേ
വീണ്ടും നമ്മുടെ നാടിന്നിന്നൊരു പൂവണിക്കാലം
വീരന്‍ നമ്മുടെ തോഴനീവഴി
പോകുന്നുണ്ടെടി കുഞ്ഞാളേ
പാടാന്‍ വായോ ആവണിക്കതിരേ
കളിയാടാന്‍ വായോ മാരിമഴക്കുളിരേ
(വാ...വാ...വാ..വീരാ....)
ചിങ്ങനിലാവാണേ...ഹേയ്....
അവന്‍ അന്തിച്ചുവപ്പാണേ...
അംഗനമാരുടെ പൊന്‍കനവാണേ..
അങ്കം ജയിച്ചവനാണേ...(അംഗനമാരുടെ..)
തപ്പു കൊട്ടെടി താലം തൂക്കെടി
തുടി തുടിക്കെടി കണ്ണാളേ
വീരന്‍ നമ്മുടെ തോഴൻ വന്നെടി
താളം കൊട്ടെടി പെണ്ണാളേ
ഇല്ലം നിറയ്ക്കെടി വല്ലം നിറയ്ക്കെടി
ചെല്ലം നിറയ്ക്കെടി ചെല്ലക്കിളീ
പാടാന്‍ വായോ ആവണിക്കതിരേ ..
കളിയാടാന്‍ വായോ മാരിമഴക്കുളിരേ
(വാ...വാ...വാ..വീരാ....)
Like Our Facebook Fan Page
Subscribe For Free Email Updates

0 Comments:
Post a Comment