ചിത്രം : ഭാര്‍ഗ്ഗവീ നിലയം
സംഗീതം :എം എസ് ബാബുരാജ്
ഗാനരചന : പി ഭാസ്ക്കരൻ
ഗായകന്‍ : കെ ജെ യേശുദാസ്
താമസമെന്തേ..... വരുവാന്‍....
താമസമെന്തേ വരുവാന്‍ പ്രാണസഖീ എന്റെ മുന്നില്‍
താമസമെന്തേ അണയാന്‍ പ്രേമമയീ എന്റെ കണ്ണില്‍
താമസമെന്തേ വരുവാന്‍
ഹേമന്ത യാമിനിതന്‍ പൊന്‍വിളക്കു പൊലിയാറായ്
മാകന്ദശാഖകളില്‍ രാക്കിളികള്‍ മയങ്ങാറായ്
(താമസമെന്തേ ......)
തളിര്‍മരമിളകി നിന്റെ തങ്കവള കിലുങ്ങിയല്ലോ
പൂഞ്ചോലക്കടവില്‍ നിന്റെ പാദസരം കുലുങ്ങിയല്ലോ
പാലൊളി ചന്ദ്രികയില്‍ നിന്‍ മന്ദഹാസം കണ്ടുവല്ലോ (2)
പാതിരാക്കാറ്റില്‍ നിന്റെ പട്ടുറുമാലിളകിയല്ലോ (2)
(താമസമെന്തേ ......)
Like Our Facebook Fan Page
Subscribe For Free Email Updates

0 Comments:
Post a Comment