ചിത്രം : ഭാര്‍ഗ്ഗവീ നിലയം
സംഗീതം :എം എസ് ബാബുരാജ്
ഗാനരചന : പി ഭാസ്ക്കരൻ
ഗായകന്‍ : എസ് ജാനകി
പൊട്ടിത്തകർന്ന കിനാവു കൊണ്ടൊരു
പട്ടുനൂലൂഞ്ഞാല കെട്ടി ഞാൻ
പട്ടുനൂലൂഞ്ഞാല കെട്ടി ഞാൻ (പൊട്ടിത്തകർന്ന..)
കാലക്കടലിന്റെ അക്കരെയക്കരെ
മരണത്തിൻ മൂകമാം താഴ്‌വരയിൽ (കാലക്കടലിന്റെ..)
കണ്ണുനീർ കൊണ്ടു നനച്ചു വളർത്തിയ
കൽക്കണ്ട മാവിന്റെ കൊമ്പത്ത്
കൽക്കണ്ട മാവിന്റെ കൊമ്പത്ത് (പൊട്ടിത്തകർന്ന..)
ആകാശ താരത്തിൻ നീല വെളിച്ചത്തിൽ
ആത്മാധിനാഥനെ കാത്തിരുന്നു (ആകാശ..)
സമയത്തിൻ ചിറകടി കേൾക്കാതെ
ഞാനെന്റെ അകലത്തെ ദേവനെ കാത്തിരുന്നു (പൊട്ടിത്തകർന്ന..)
Like Our Facebook Fan Page
Subscribe For Free Email Updates

0 Comments:
Post a Comment