ചിത്രം :ഇൻഡ്യൻ റുപ്പീ
രചന : ഷഹബാസ് അമൻ
സംഗീതം :വി ആർ സന്തോഷ്
പാടിയത് :എം ജി ശ്രീകുമാര്‍ ,സുജാത
അന്തിമാന ചെമ്പടിയിൽ കൺനിറയെ ചെമ്പരത്തി
ചെമ്പരത്തിപെൺകൊടിയായ് കൺവിടർത്തി നിൽക്കണുണ്ട്
കണ്ണെഴുതി കാതിലിട്ട് തുള്ളി മുല്ലമാലയിട്ട്
ചെമ്പവിഴപെണ്ണൊരുത്തി കന്നിമുത്ത് പോലൊരുത്തി
കൺകുളിർക്കെ നിന്നിലെത്തി ശ്രുതിയിൽ അലിഞ്ഞു
ജതിയിൽ നിറഞ്ഞുപടരുകയായ്…
അന്തിമാന ചെമ്പടിയിൽ കൺനിറയെ ചെമ്പരത്തി
ചെമ്പരത്തിപെൺകൊടിയായ് കൺവിടർത്തി നിൽക്കണുണ്ട്
പെൺമുകിൽ ആൺമുകിൽ ഒന്നിവിടംവരെ അന്തിവരും വഴി വാവാ..
വെൺമുകിൽ അമ്പിളി കുമ്പിളിലാക്കിയരൊമ്മിണിവെട്ടം താതാ…
അന്തിമാന ചെമ്പടിയിൽ കൺനിറയെ ചെമ്പരത്തി
ചെമ്പരത്തിപെൺകൊടിയായ് കൺവിടർത്തി നിൽക്കണുണ്ട്
പരാഗപൂവണിമേടയിതോ സുസുംസും….
കിനാവിൻ ചെപ്പുതുറന്നതെടി സുസുംസും….
സുരാഗ ചന്ദനമലരുകളോ
നിലാവിൻ മുത്ത്‌പൊഴിഞ്ഞതെടി
അല്ലിത്തേൻ ചുണ്ടിലായ്.. തന്തതാന തന്തന
മുല്ലപ്പൂമൊട്ടുമായ്.. തന്തതാന തന്തന
അല്ലിത്തേൻ ചുണ്ടിലായ് മുല്ലപ്പൂമൊട്ടുമായ്
വന്നിറങ്ങും സ്വർണ്ണപ്പക്ഷി മൂളുന്നു മോഹനമായ്
അന്തിമാന ചെമ്പടിയിൽ കൺനിറയെ ചെമ്പരത്തി
ചെമ്പരത്തിപെൺകൊടിയായ് കൺവിടർത്തി നിൽക്കണുണ്ട്
ചെരാതായ് നിൻമിഴി തെളിയുമ്പോൾ… സുസുംസും….
അതിൽ നിൻ പാർവണമുഖബിംബം.. സുസുംസും….
തുടിക്കും നിൻ തനുതന്ത്രികൾ
മിടിക്കും നിൻ മൃദുമന്ത്രങ്ങൾ
ചെരാതായ് നിൻമിഴി തെളിയുമ്പോൾ….
അതിൽ നിൻ പാർവണമുഖബിംബം
തുടിക്കും നിൻ തനുതന്ത്രികളിൽ
മിടിക്കും നിൻ മൃദുമന്ത്രങ്ങൾ
ഇന്ദ്രനീല പട്ടുടുത്ത്
വെൺപവിഴചുറ്റുമിട്ട്
ഇന്ദ്രനീല പട്ടുടുത്ത് വെൺപവിഴചുറ്റുമിട്ട്
സ്വപ്നമേഘത്തേരിൽ വരും വസന്ത പറവകൾ
അന്തിമാന ചെമ്പടിയിൽ കൺനിറയെ ചെമ്പരത്തി
ചെമ്പരത്തിപെൺകൊടിയായ് കൺവിടർത്തി നിൽക്കണുണ്ട്
കണ്ണെഴുതി കാതിലിട്ട് തുള്ളി മുല്ലമാലയിട്ട്
ചെങ്കതിരുപോലൊരുത്തി ഇന്നിവിടെ നില്ക്കണുണ്ട്
ചെമ്പവിഴപെണ്ണൊരുത്തി കന്നിമുത്ത് പോലൊരുത്തി
കൺകുളിർക്കെ നിന്നിലെത്തി ശ്രുതിയിൽ അലിഞ്ഞു
ജതിയിൽ നിറഞ്ഞുപടരുകയായ്…
അന്തിമാന ചെമ്പടിയിൽ കൺനിറയെ ചെമ്പരത്തി
ചെമ്പരത്തിപെൺകൊടിയായ് കൺവിടർത്തി നിൽക്കണുണ്ട്
0 Comments:
Post a Comment