Download Now
ചിത്രം/ആൽബം: കളഭമഴ
ഗാനരചയിതാവു്: ഓ എന്‍ വി കുറുപ്പ്
സംഗീതം:രാജീവ് ഒ എന്‍ വി
ആലാപനം:ഹന്ന യാസിര്‍
അഛനെ കൊന്നവൻ പുണ്യവാളൻ
എന്നുമക്കൈകൾ മുത്തി സ്തുതിക്കാം
അഛന്റെ ചിത്രത്തിൽ മഷികുടഞ്ഞാലെന്റെ
അച്ചെയ്തി പൌരാവകാശം
വീടിന്റെ പൂമുഖചുവരിന്മേൽ തൂക്കിയ
താതന്റെ ഛായാപടത്തിൽ
പൂമാലചാർത്തുന്ന കൈകൂപ്പി നിൽക്കുന്ന
ഭാവലിതെന്തൊരാഭാസം
ജീവിച്ചിരുന്നെങ്കിൽ ആകണ്ണടമാറ്റാൻ
ആവശ്യപ്പെട്ടേനെ നമ്മൾ
എന്തെല്ലാം ഭ്രാന്തുകൾ
ഹിന്ദുവും മുസ്ലീമും ഒന്നെന്നാ കണ്ണുകൾ കണ്ടു
എന്തെല്ലാം ഭ്രാന്തുകൾ - ഈശ്വരൻ
അല്ലാഹു ഒന്നെന്നു ചൊല്ലുവാൻ
ലേശവും ലജ്ജതോന്നീലാ
അഛന്റെ ചിത്രം വലിച്ചെറിയാം ദൂരെ
അച്ചെയ്തി പൌരാവകാശം
അഛനെന്നിത്രനാളും നാം വിളിച്ചൊരാ
വൃദ്ധനെയാർക്കിനി വേണം..
അഛനെന്നിത്രനാളും നാം വിളിച്ചൊരാ
വൃദ്ധനെയാർക്കിനി വേണം..
0 Comments:
Post a Comment