ചിത്രം : ഇന്നാണ് ആ കല്യാണം
സംഗീതം :ബിജിബാല്‍
ഗാനരചന : ശരത് വയലാര്‍
ഗായകന്‍ : സുദീപ് കുമാര്‍,രാജലക്ഷ്മി
ഒരുപോലെ ചിമ്മും ഒരുപോലെ വിങ്ങും
ഒരുപോലെ ചാഞ്ഞൊന്നുറങ്ങും
ഒരുപോലെ ചിമ്മും ഒരുപോലെ വിങ്ങും
ഒരുപോലെ ചാഞ്ഞൊന്നുറങ്ങും
ഒരു വിരല്‍ ദൂരമേ തമ്മിലുള്ളൂ
ഒരുമിച്ചു മാത്രമേ യാത്രയുള്ളൂ
ഒരിക്കലും കാണാത്ത മിഴികള്‍ നമ്മള്‍
(ഒരുപോലെ ചിമ്മും )
പരസ്പരം നമ്മള്‍ അറിയുന്നുവെങ്കിലും
പരിചിതമായില്ല പ്രണയം
പരസ്പരം നമ്മള്‍ അറിയുന്നുവെങ്കിലും
പരിചിതമായില്ല പ്രണയം
പറയുവാനാകാതെ പങ്കിടാന്‍ കഴിയാതെ
പരിഭവം ചൊല്ലിയോ ഹൃദയം
പറയുവാനാകാതെ പങ്കിടാന്‍ കഴിയാതെ
പരിഭവം ചൊല്ലിയോ ഹൃദയം
പലകുറി ചൊല്ലിയോ ഹൃദയം
(ഒരുപോലെ ചിമ്മും )
നിരന്തരം തേടിയലയുന്നുവെങ്കിലും
നിനവുകളെന്നെന്നും തനിയെ
നിരന്തരം തേടിയലയുന്നുവെങ്കിലും
നിനവുകളെന്നെന്നും തനിയെ
ഉറവിടും നീര്‍ത്തുള്ളി പെയ്യുവാനറിയാതെ
ഇമകളെ പുല്കിയോ പതിയെ
ഉറവിടും നീര്‍ത്തുള്ളി പെയ്യുവാനറിയാതെ
ഇമകളെ പുല്കിയോ പതിയെ
ഇണകളാം നമ്മളെ പതിയെ
(ഒരുപോലെ ചിമ്മും)
Like Our Facebook Fan Page
Subscribe For Free Email Updates
0 Comments:
Post a Comment