
ചിത്രം/ആൽബം:ധ്വനി
ഗാനരചയിതാവു്:യൂസഫലി കേച്ചേരി
സംഗീതം:നൗഷാദ്
ആലാപനം:കെ ജെ യേശുദാസ്
ആണ്‍കുയിലേ തേന്‍കുയിലേ
ആണ്‍കുയിലേ തേന്‍കുയിലേ
ആണ്‍കുയിലേ തേന്‍കുയിലേ
നിന്‍റെ സ്വരം കേട്ടണയും പെണ്‍കിളിയെപ്പോലെ (2)
വരുമെന്‍ പ്രാണസഖി രജനിരാജമുഖി (2)
ആണ്‍കുയിലേ തേന്‍കുയിലേ
ഹൃദയമൃദുലധമനികളില്‍ സുമശരലീല
ഉണര്‍ന്നു മനം അണിഞ്ഞു വനം ഹിമമണിമാല (ഹൃദയ)
രതിതരളം വിപിനതലം പവനനടനശാല (2)
വരുമെന്‍ പ്രാണസഖി രജനിരാജമുഖി (2)
ആണ്‍കുയിലേ തേന്‍കുയിലേ
അഴകില്‍ ഒഴുകി പുഴ തഴുകി കളകള നാദം
കവിഹൃദയം തുയിലുണരും ധൃമതല ഗീതം (അഴകില്‍ )
സുഗമകലാ ലയമോരുക്കി ചലിത ചലിത പാദം (2)
വരുമെന്‍ പ്രാണസഖി രജനിരാജമുഖി (2)
ആണ്‍കുയിലേ തേന്‍കുയിലേ
ആണ്‍കുയിലേ തേന്‍കുയിലേ
Like Our Facebook Fan Page
Subscribe For Free Email Updates
0 Comments:
Post a Comment