
ചിത്രം: വാദ്ധ്യാര്‍
ഗാനം: കണ്ടെങ്കിലും കണ്‍നിറയും
ഗാനരചന: രാജീവ് നായര്‍
സംഗീതം: മനോജ് ജോര്‍ജ്
ഗായിക: സുജാത
കണ്ടെങ്കിലും കൺനിറയും മുൻപെ
തൂമഞ്ഞിലെ വെൺസൂര്യൻ മാഞ്ഞുവോ
ഇന്നെന്തിനീ എരിവേനൽ സന്ധ്യയിൽ
ഏകാകിയാം മുഴു തിങ്കള്‍ തേഞ്ഞുപൊയ്
പാഴ് ജന്മമായ് പാടിപ്പാടി തളർന്നൊരീ
വേദനപ്പൂങ്കുയിൽ പാട്ടൊന്നു കേൾക്കുവാൻ
ആഷാഡമേഘം പോൽ മിഴിവാർത്തു നിന്നു നീ
തിരയറ്റ കടലായ് സംഗീതം
കണ്ടെങ്കിലും കൺനിറയും മുൻപെ
തൂമഞ്ഞിലെ വെൺസൂര്യൻ മാഞ്ഞുവോ
ശോകാർദ്രമെന്തേ വിങ്ങീരാവിൽ
ഏഴയായ് ഞാനീ നേരം കേഴുമ്പോള്‍
സ്നേഹപ്പൂക്കൾ നുള്ളാനെത്തും കാറ്റിൻ മർമരം
കേൾക്കും മൈനപ്പെണ്ണിൻ ചുണ്ടിൽ പണ്ടേ പൊൻസ്വരം
ദൂരെ അഴകായ് ഒഴുകും പുഴയിൽ വീണു കാർമുകിൽ
ചാരെനീയെൻ രാഗച്ചിമിഴിൽ ചേർത്തു സാന്ത്വനം
കണ്ടെങ്കിലും കൺനിറയും മുൻപെ
തൂമഞ്ഞിലെ വെൺസൂര്യൻ മാഞ്ഞുവോ
Like Our Facebook Fan Page
Subscribe For Free Email Updates
0 Comments:
Post a Comment