ചിത്രം : സുഖമോദേവി
രചന : ഒ എന്‍ വി കുറുപ്പ്
സംഗീതം : രവീന്ദ്രന്‍
പാടിയത് : യേശുദാസ്
ശ്രീലതികകൾ തളിരണിഞ്ഞുലയവേ
വാ കിളിമകളേ തേൻ കുളുർമൊഴിയേ
അരിയൊരീയൂഞ്ഞാൽ അതിലിരുന്നാടൂ
കനക ലിപികളിൽ എഴുതിയ കവിതതൻ അഴകെഴും
(ശ്രീലതികകൾ)
ഏഴു സാഗരവും ഏറ്റുപാടുമൊരു രാഗമായുണരു നീ
പോരിതെൻ തരള നാദമായ്
മധുര ഭാവമായ് ഹൃദയ ഗീതമായ് വരിക
ഏഴു സാഗരവും ഏറ്റുപാടുമൊരു രാഗമായുണരു നീ
സരിമ സരിമപ സരിമപനി സരിമപനിസ
സരിമപനിസരി രിമപനി സരിമപ ..
ആ.. ആ. ആ..
(ശ്രീലതികകൾ)
ഏഴു പൊൻ തിരികൾ പൂത്തു നിൽക്കുമൊരു ദീപമായുണരു നീ
പോരിതെൽ കരളിലാകവേ
മലയസാനുവിൽ നിറ നിലാവുപോൽ വരിക
ഏഴു പൊൻ തിരികൾ പൂത്തു നിൽക്കുമൊരു ദീപമായുണരു നീ
പമരി പമരിസ പമരിസനി പമരിസനിപ
പമരിസനിപമ പമരിസനിപമസ..
ആ.. ആ.. ആ..
(ശ്രീലതികകൾ)
0 Comments:
Post a Comment