.
മനസ്സ് ഒരു മാന്ത്രികക്കൂട്...
ചിത്രം : കളിവീട് (1996)
സംഗീതം : മോഹന്‍ സിതാര
സംഗീതം : മോഹന്‍ സിതാര
രചന : എസ് രമേശന്‍ നായര്‍
ഗായകന്‍ : കെ ജെ യേശുദാസ്
മനസ്സ് ഒരു മാന്ത്രികക്കൂട് മായകള്‍ തന്‍ കളിവീട് (2)
ഒരു നിമിഷം പല മോഹം അതില്‍ വിരിയും ചിരിയോടെ
മറു നിമിഷം മിഴിനീരിന്‍ കഥയായി മാറും
മനസ്സ് ഒരു മാന്ത്രികക്കൂട് മായകള്‍ തന്‍ കളിവീട്
ഓരോ തിര പടരുമ്പോള്‍ തിരം കുളിരണിയുന്നു
താനേ അതു മറയുമ്പോള്‍ മാറില്‍ ചിതയെരിയുന്നു
മിഴികളിലെല്ലാം കനിവാണോ മിന്നുന്നതെല്ലാം പൊന്നാണോ
വഴി നീളെ...
വഴി നീളെ ഈ പാഴ്മരങ്ങള്‍ വിജനം ഈ വീഥി
മനസ്സ് ഒരു മാന്ത്രികക്കൂട് മായകള്‍ തന്‍ കളിവീട് (2)
ഉള്ളില്‍ പലതിരയുമ്പോള്‍ മുള്ളില്‍ വിരല്‍ മുറിയുന്നു
മോഹം കഥ തുടരുമ്പോള്‍ ശോകം ശ്രുതി പകരുന്നു
വിളയുന്ന നെല്ലില്‍ പതിരില്ലേ വിളക്കിന്‍റെ ചോട്ടില്‍ നിഴലില്ലേ
അകലുന്നോ...
അകലുന്നോ ആ ദാഹമേഘം തുടരും ഈ ഗാനം
മനസ്സ് ഒരു മാന്ത്രികക്കൂട് മായകള്‍ തന്‍ കളിവീട്
ഒരു നിമിഷം പല മോഹം അതില്‍ വിരിയും ചിരിയോടെ
മറു നിമിഷം മിഴിനീരിന്‍ കഥയായി മാറും
മനസ്സ് ഒരു മാന്ത്രികക്കൂട് മായകള്‍ തന്‍ കളിവീട് (2)
0 Comments:
Post a Comment