ചിത്രം :എന്നെന്നും കണ്ണേട്ടന്റെ
രചന :കൈതപ്രം
സംഗീതം :ജെറി അമല്‍ദേവ്
പാടിയത് :കെ ജെ യേശുദാസ്
ഉം...... ലയം….സാന്ദ്രലയം…
ദേവദുന്ദുഭി സാന്ദ്രലയം ദിവ്യ വിഭാത സോപാന രാഗലയം (2)
ധ്യാനമുണര്‍ത്തും മൃദു പല്ലവിയില്‍ കാവ്യമരാള ഗമനലയം
ദേവദുന്ദുഭി സാന്ദ്രലയം ദിവ്യ വിഭാത സോപാന രാഗലയം
നീരവ ഭാവം മരതകമണിയും സൗപര്‍ണികാ തീരഭൂവില്‍ (2)
പൂവിടും നവമല്ലികാ ലതകളില്‍ സര്‍ ഗ്ഗോന്മാദ ശ്രുതി വിലയം
ദേവദുന്ദുഭി.... സാന്ദ്രലയം.......
പൂവിതളിന്മേല്‍ ബ്രഹ്മം രചിക്കും നീഹാര ബിന്ദുവായ് നാദം
ശ്രീലവസന്ത സ്വരഗതി മീട്ടും കഛപി(?) വീണയായ് കാലം
അഴകിന്നീറന്‍ നീലാഞ്ജനം ചുറ്റി ഹരിചന്ദന ശുഭ ഗന്ധമുണര്‍ത്തീ
അപ്സരകന്യ തന്‍ …….അപ്സരകന്യ തന്‍
താളവിന്യാസ ത്രികാല ജതിയായ് തൃസന്ധ്യകള്‍ ..(അഅആ.......)
ദേവദുന്ദുഭി സാന്ദ്രലയം ദിവ്യ വിഭാത സോപാന രാഗലയം
ധ്യാനമുണര്‍ത്തും മൃദു പല്ലവിയില്‍ കാവ്യമരാള ഗമനലയം
ദേവദുന്ദുഭി.... സാന്ദ്രലയം.......
0 Comments:
Post a Comment