ചിത്രം/ആൽബം:അഗ്നിസാക്ഷി
ഗാനരചയിതാവു്:കൈതപ്രം
സംഗീതം:കൈതപ്രം
ആലാപനം:കെ ജെ യേശുദാസ്
(m) ജ്വാലാമുഖമായി പടര്‍ന്നുയര്‍ന്നകൊടുങ്കാറ്റാണീ സ്ത്രീഭാവം
യാഗാശ്വങ്ങള്‍ കുതറിയുണര്‍ന്ന കുളമ്പടിയാണീത്തുടിതാളം
(ജ്വാലാമുഖമായി....)
(m) വാര്‍തെന്നലിന്‍ താലോലമായി തഴുകുന്നുവോ മൃദുസാന്ത്വനം
അലിയും മഹാ മൗനങ്ങളില്‍ ഉയരുന്നുവോ സ്നേഹാരവം
എങ്ങാണോ നിത്യസ്വാതന്ത്ര്യം എങ്ങാണെന്‍ മണ്ണിന്‍ അഭിമാനം
മര്‍ദ്ദിത ജീവിത രണഭൂമികളില്‍ വിജയപതാകകളുയരുകയായി
(mG) ജനനീ ജന്മഭൂമീ (fG) ജനനീ ജന്മഭൂമീ
(mfG) ജനനീ ജന്മഭൂമീ ജനനീ ജന്മഭൂമീ (2)
(m) നൂറ്റാണ്ടാണ്ടുകളുടെ ചുടുനെടുവീര്‍പ്പായി തലോടിയെത്തും താരാട്ടില്‍
രക്തകണങ്ങള്‍ മുലപ്പാലാകും വാത്സല്യമാണീ സ്ത്രീജന്മം
ഉള്‍ക്കുമ്പിളില്‍ എരിതീക്കനല്‍ വാഗ്ദാനമോ ജലരേഖകള്‍
ഏകാന്തമീ പദയാത്രയില്‍ സഹചാരിയായി നിഴല്‍ മാത്രമായി
കാലത്തിന്‍ കണ്ണീര്‍ക്കനവുകളേ ത്യാഗത്തിന്‍ കാണാമുറിവുകളേ
നിങ്ങളുയിര്‍ത്തിയ പുത്തന്നുഷസ്സിന്‍ ഹൃദയതരംഗിണി പാടുകയായി
(mG) ജനനീ ജന്മഭൂമീ (fG) ജനനീ ജന്മഭൂമീ
(mfG) ജനനീ ജന്മഭൂമീ ജനനീ ജന്മഭൂമീ (2)
(m) ജ്വാലാമുഖമായി പടര്‍ന്നുയര്‍ന്നകൊടുങ്കാറ്റാണീ സ്ത്രീഭാവം
യാഗാശ്വങ്ങള്‍ കുതറിയുണര്‍ന്ന കുളമ്പടിയാണീത്തുടിതാളം
നൂറ്റാണ്ടാണ്ടുകളുടെ ചുടുനെടുവീര്‍പ്പായി തലോടിയെത്തും താരാട്ടില്‍
രക്തകണങ്ങള്‍ മുലപ്പാലാകും വാത്സല്യമാണീ സ്ത്രീജന്മം
(mG) ജനനീ ജന്മഭൂമീ (fG) ജനനീ ജന്മഭൂമീ
(mfG) ജനനീ ജന്മഭൂമീ ജനനീ ജന്മഭൂമീ (6)(fade-out)
0 Comments:
Post a Comment