ചിത്രം :വിസ്മയം
രചന :എസ് രമേശന്‍ നായര്‍
സംഗീതം :ജോണ്‍സണ്‍
ആലാപനം:എം ജി ശ്രീകുമാര്‍ ,കെ എസ് ചിത്ര
കുങ്കുമപ്പൂകൊണ്ടു കൂടൊരുക്കി
കൂട്ടിലിളംകിളിപ്പാട്ടൊരുക്കി
ആരാരോ കുയില്‍മണി പോരാമോ
പോരാതെ പോരുമ്പോള്‍ ആരാരോ എന്തുതരും
കൈക്കുടന്ന നിറയെ നിലാവ്..
പാടത്തെ പച്ച തരാം...
പാലയ്‌ക്കാമാല തരാം...
പാല്‍ത്തിങ്കള്‍ക്കിണ്ണം തന്നീടാം...
(കുങ്കുമപ്പൂ)
ഈ മൊഴിതന്‍ മധുരം എന്നും ഈരടിയായ് ഒഴുകും
സ്നേഹമായി വന്നുവോ ജീവനില്‍ നിറഞ്ഞുവോ
മിഴികള്‍ തേടും മുകിലേ....
നീ വരും വീഥിയില്‍ ഏകയായ് എന്തിനോ
ഒരു ഹിമകണവിരഹമായി വീണുടഞ്ഞൂ ഞാന്‍
നാളത്തെ കൂട്ടു തരാം...
നാവേറിന്‍ നന്മ തരാം...
നാണിക്കാന്‍ സ്വപ്നം തന്നീടാം...
(കുങ്കുമപ്പൂ)
ഈ ഹൃദയം തഴുകും രൂപം നീയെഴുതീയഴകായ്
കണ്ണുനീരിലില്ലയോ പൊന്നണിഞ്ഞ നൊമ്പരം
അരികില്‍ നീയെന്‍ തണലായ്...
ഓര്‍മ്മകള്‍ ചന്ദനം ചാര്‍ത്തുമീ മാറിലും
ഒരു മധുകണസുകൃതമായി വന്നലിയൂ നീ
ഒരു വട്ടിപ്പൂവു തരാം...
ഒരു പൂവല്‍മെയ്യു തരാം...
ഒരു തൊട്ടില്‍പ്പാട്ടും തന്നീടാം...
(കുങ്കുമപ്പൂ)
Like Our Facebook Fan Page
Subscribe For Free Email Updates

0 Comments:
Post a Comment