ചിത്രം :വിസ്മയം
രചന :രഘുനാഥ് പലേരി
സംഗീതം :ജോണ്‍സണ്‍
ആലാപനം:ജോണ്‍സണ്‍
ആ പൂതപ്പറമ്പിലെ പൂതത്താന്മാര്
ഭൂമി മുഴുവനും കട്ടോണ്ടു പോയേ
ഈ ഭൂമി മുഴുവനും കട്ടോണ്ടു പോയേ
കട്ടോണ്ട് പോയത് പച്ചക്കു തിന്നേ
തിന്നു കൊഴുത്തപ്പം ചോര തിളച്ചേ
ചോര തിളച്ചേ ചോര തിളച്ചേ
മൂക്കില്ലാ നാക്കില്ലാ വായില്ലാ പൂതം
കണ്ണില്ലാ ചൂരില്ലാ തലയില്ലാ പൂതം (2)
പൂതത്തിൻ മണ്ടേലു കൊമ്പൊന്നു കണ്ടേ
കൊമ്പിന്റെ തുമ്പതാ ആകാശം തൊട്ടേ
(മൂക്കില്ലാ നാക്കില്ലാ...)
ആ പൂതത്താന്മാരതാ ഓടിവരണേ ഓടിവരണേ
മാനത്തെ മേലാപ്പ് കീറിപ്പറിച്ചേ കീറിപ്പറിച്ചേ
തങ്കക്കുടത്തിനെ കട്ടോണ്ടു പോണേ
ചെമ്പനീർപ്പൂവ് പറിച്ചോണ്ടു പോണേ
തങ്കക്കുടത്തിനെ കട്ടോണ്ടു പോണേ
ചെമ്പനീർപ്പൂവ് പറിച്ചോണ്ടു പോണേ
പൂതത്താന്മാരുടെ തീ ചീറ്റും തീവെട്ടി ഞങ്ങളും കട്ടേ ഞങ്ങളും കട്ടേ
പൂതത്താന്മാരുടെ ചൂടാറാ തീവെട്ടി ഞങ്ങളും തിന്നേ ഞങ്ങളും തിന്നേ
ആ പല്ലില്ലാ വായ കൊണ്ടിങ്ങട്ടു വന്നാലു പല്ലൊന്നും കാണൂല്ലാ
പൊന്തൻ പല്ലൊന്നും കാണൂല്ലാ
ഊം കൊമ്പില്ലാ കൊമ്പും കുലുക്കി വന്നാല്
കൊമ്പൊന്നും കാണൂല്ലാ തേറ്റക്കൊമ്പൊന്നും കാണൂല്ലാ
ആ വാളും പരിചേം ഒരസി തീ പാറ്റിച്ച വാൽക്കണ്ടം കിട്ടൂല്ലാ
കണ്ടിച്ച വാൽക്കണ്ടം കിട്ടൂല്ലാ
നാവും തുറിച്ച് പറന്നു വന്നാലേ തെറ്റ ചുവയ്ക്കൂലാ
മാനത്തു തെച്ചിപ്പൂ കാണൂല്ലാ ...മാനത്തു തെച്ചിപ്പൂ കാണൂല്ലാ
പൂതപ്പറമ്പിലെ പൂതത്താന്മാരേ പൂമി തിരിച്ച് തായോ
ഇക്കണ്ട പൂമി തിരിച്ച് തായോ
മാനത്തെ മേലാപ്പ് ചീന്തിയെടുത്തത് പറ്റിച്ചു വെച്ചു തായോ
മാനത്ത് പറ്റിച്ചു വെച്ചു തായോ
ഹാ തീവെട്ടിക്കമ്പിലു തീയിട്ട പോലെ കണ്ണിലാത്തലേല് കണ്ണിട്ട പോലെ
തീവെട്ടിക്കമ്പിലു തീയിട്ട പോലെ കണ്ണിലാത്തലേല് കണ്ണിട്ട പോലെ
തീവെട്ടിക്കമ്പിലു തീയിട്ട പോലെ കണ്ണിലാത്തലേല് കണ്ണിട്ട പോലെ
ഈ തീവെട്ടി കട്ടവരേ തീവെട്ടി തിന്നവരേ
തീവെട്ടി കട്ടവരേ...
0 Comments:
Post a Comment