ചിത്രം:ഡാര്‍ലിംഗ് ഡാര്‍ലിംഗ്
സംഗീതം : ഔസേപ്പച്ചന്‍
രചന : എസ് രമേശന്‍ നായര്‍
ആലാപനം: സന്തോഷ് കേശവ്,കെ എസ് ചിത്ര
രചന : എസ് രമേശന്‍ നായര്‍
ആലാപനം: സന്തോഷ് കേശവ്,കെ എസ് ചിത്ര
പ്രണയസൗഗന്ധികങ്ങള്‍ ഇതള്‍വിരിഞ്ഞ കാലം
ഹൃദയസങ്കീര്‍ത്തനങ്ങള്‍ ശ്രുതിപകര്‍ന്ന കാലം
അറിയാതെ നിന്നെയറിയുമ്പോള്‍
അനുരാഗമെന്നു മൊഴിയുമ്പോള്‍
അകലങ്ങള്‍പോലുമരികെ
(പ്രണയ)
മിഴിയില്‍ തെളിയാതൊളിഞ്ഞതെന്തേ
മിഥുന നിശാകരബിംബം
ഒരു ഹംസഗാനമകലെ
ചെവിയോര്‍ക്കുമിന്ദ്രലതികേ
കാര്‍മുകില്‍ത്തുമ്പി നിന്‍ അരികില്‍ വരും
കളഭനിലാവില്‍ കതിര്‍മഴ പൊഴിയും
(പ്രണയ)
കാണാക്കുയിലേ നിനക്കു മൂളാന്‍
കവിത കുറിയ്ക്കുവതാരോ
നിറ നീല ദീപമിഴികള്‍
കളിത്താമരയ്ക്കു സഖികള്‍
ആ മിഴിത്തുമ്പിലെന്‍ കാമനകള്‍
അലയുകയാണീ അഞ്ജനമെഴുതാന്‍
(പ്രണയ)
0 Comments:
Post a Comment