ചിത്രം :ആഗമനം
സംഗീതം : വിദ്യാധരന്‍
രചന : ഓ എന്‍ വി കുറുപ്പ്
ആലാപനം:എസ് ജാനകി
സംഗീതം : വിദ്യാധരന്‍
രചന : ഓ എന്‍ വി കുറുപ്പ്
ആലാപനം:എസ് ജാനകി
കൃഷ്ണവര്‍ണ്ണമേനിയാര്‍ന്ന മേഘമേ നീ
സ്വര്‍ഗംഗയില്‍ കുളിച്ചു ചെപ്പുക്കുടം നിറച്ചു
നൃത്തമാടിവാ.. നൃത്തമാടിയാടിവാ വാ..വാ..വാ
നീയിട്ടുനൃത്തമാടാന്‍ പീലിച്ചിറകുനീര്‍ത്തി
ശ്യാമളയാം ഭൂമിയിതാ ഒരുങ്ങിനില്‍പ്പൂ
പൂവുണ്ടോ പനിനീരിന്‍ തീര്‍ഥമുണ്ടോ?
പൂങ്കുളിരിന്‍ കളഭപ്രസാദമുണ്ടോ?
(കൃഷ്ണവര്‍ണ്ണ...)
കാല്‍ത്തള കിലുകിലുങ്ങി തൂനെറ്റിയില്‍ വാളോങ്ങി
നീയുറഞ്ഞുതുള്ളുവാനോ ഒരുങ്ങിനില്‍പ്പൂ?
ദേവിക്കു കുരുതിയും നീരുമുണ്ടോ?
പൂവുടലിന്‍ അഭിഷേകതീര്‍ഥമുണ്ടോ?
(കൃഷ്ണവര്‍ണ്ണ...)
0 Comments:
Post a Comment