ചിത്രം :താളം തെറ്റിയ താരാട്ട്
രചന : ആര്‍ കെ ദാമോദരന്‍
സംഗീതം :രവീന്ദ്രൻ
ആലാപനം:കെ ജെ യേശുദാസ്,എസ് ജാനകി
ഹേമന്ത ഗീതം സാനന്ദം മൂളും മൂവന്തി പെണ്ണെന്‍ രോമാഞ്ചമല്ലേ?
മാറില്‍ മഞ്ഞിന്‍ മുത്തും ചാര്‍ത്തി മന്ദസ്മേര പൂക്കള്‍ ചൂടൂ
സീമന്തമെന്നും സിന്ദൂരരാഗം സ്നേഹപരാഗം തേടിയിരുന്നു
എന്നില്‍ പാടും പെണ്ണില്‍ വീണപ്പെണ്ണില്‍ നിന്റെ വിരല്‍ പാകൂ
കനവില്‍ കാവ്യമെഴുതും നിന്‍ നിനവില്‍ കുളിരു തിരളും (2)
ചുരുള്‍മുടിയില്‍ കുറുമൊഴികള്‍ പകരുമീ
സുഗന്ധം പൂക്കുമ്പോള്‍ ഹൃദന്തം പ്രേമത്തിന്‍
മരന്ദം ചിന്നുമ്പോള്‍ അലിയും ഞാന്‍ നിന്നില്‍
സീമന്തമെന്നും സിന്ദൂരരാഗം സ്നേഹപരാഗം തേടിയിരുന്നു
മാറില്‍ മഞ്ഞിന്‍ മുത്തും ചാര്‍ത്തി മന്ദസ്മേര പൂക്കള്‍ ചൂടൂ
പുളകം പൂത്തു വിരിയും നിന്‍ പുളിനം തേടിയണയും (2)
രതിയിതളില്‍ ശ്രുതിമണികള്‍ ചൊരിയുമീ
ചരണം പാടുമ്പോള്‍ രമണന്‍ ശ്രംഗാര
നടനം ആടുമ്പോള്‍ അണിയും ഞാന്‍ നിന്നെ (ഹേമന്ത..)
Like Our Facebook Fan Page
Subscribe For Free Email Updates
0 Comments:
Post a Comment