ചിത്രം:അച്ചുവിന്റെ അമ്മ
സംഗീതം : ഇളയരാജ
രചന : ഗിരീഷ് പുത്തഞ്ചേരി
ആലാപനം: മഞ്ജരി
ലലലല്ലാലാ ലാലാലാ ലലലലല്ലാ
ലലലല്ലാലാ ലാലാലാ ലലലല്ലാ
ലലലല്ലാലാ ലാലാലാ ലലലലല്ലാ
ലലലല്ലാലാ ലാലാലാ ലലലല്ലാ
താമരക്കുരുവിക്കു തട്ടമിടു് തങ്കക്കിനാവിന്റെ കമ്മലിടു്
അരിമുല്ലക്കഴുത്തിൽ ഏലസ്സിടു് സുറുമക്കണ്ണിണയിൽ സൂര്യനിടു് (താമര)
വരണൊണ്ടേ വിമാനച്ചിറകിൽ സുൽത്താന്മാർ ഒത്തൊരുമിച്ചിരിക്കാൻ
ആരാണാ ബീബി.. ഇതിലാരാണാ ഹൂറി
ആരാണാ ബീബി.. ഇതിലാരാണാ ഹൂറി ഹേ ഹേ
(താമര)
നിസീബുള്ള ലൈലയാണോ ഹിലാലൊത്ത റംലയോ
പടച്ചോന്റെ പ്രാവു തോൽക്കും ഫരീദയാണോ (നിസീബുള്ള)
മൂത്തുമ്മാന്റെ മോളേ മുത്തം വെച്ചതങ്കമേ
കിത്താബിലു കാണും മുംതാസിന്റെ പൈതലേ
പെട്ടിപ്പാട്ടും ദഫ്മുട്ടും ഒപ്പനയും ഒരുക്കണം
സൽക്കാരം നടത്താൻ ..
ഈ മനസ്സിന്റെ മണിമുറ്റത്തിരിക്കുന്നകുറുമ്പുള്ള
പവിഴക്കിളികളെ പറക്കണം
(താമര)
ഹേ ഹേ
ഹേ ഹേ
റബൂലാക്കി വാഴ്ത്തിടേണം കിനാവൊത്ത പെണ്മണി
മുനീറൊത്ത വമ്പനാവാൻ വിരുന്നുകാരൻ(റബൂലൊത്ത)
കെട്ടാക്കെസ്സു പാട്ടായ് പലേക്കിസ്സയാവണം
റംസാൻ നിലാവാൽ റുമാലൊന്നു തുന്നണം
പിച്ചളപ്പൂം കൊളുത്തുള്ള മച്ചകത്തെ വാതിലടച്ചച്ചാരം കൊടുക്കാൻ - ഹ
അരിമുല്ലക്കൊടി കൊണ്ടു വിരിയിട്ട കട്ടുമ്മലിന്നലുക്കു
കിലുങ്ങുമ്പോൽ കിലുങ്ങണം
(താമര)
0 Comments:
Post a Comment