ചിത്രം:ജോക്കര്‍
സംഗീതം : മോഹന്‍ സിതാര
രചന : യൂസഫലി കേച്ചേരി
ആലാപനം: കെ എസ് ചിത്ര
ആലാപനം: കെ എസ് ചിത്ര
പൊന്‍കസവു ഞൊറിയും
പുതുനിലാവോ കളഭമുഴിഞ്ഞു
സ്വര്‍ഗ്ഗം തുറന്നുവരും സ്വപ്നം
മധുമധുര മന്ദാരമലര്‍ ചൊരിഞ്ഞു
മിഴികളിലഴകിന്‍ മഷിയെഴുതൂ നീ
ഹൃദയമൃദംഗം തരളിതമാക്കൂ
പുതിയൊരു പുളകം പൂത്തുവിടര്‍ന്നു
(പൊന്‍കസവ്)
ജീവരാഗമധുരലഹരിയിതാ
സ്നേഹമെന്ന മണിശലഭമിതാ
കൂടാരത്തിന്‍ പുളകമിതാ
കുറുമൊഴിമുല്ലപ്പൂക്കളിതാ
ഒന്നായ് പാടാം...
കതിരണിമലരേ കളിയാടൂ
കരളുകള്‍ കുളിരും കഥ പാടൂ
പുതിയൊരു പുളകം പൂത്തുവിടര്‍ന്നു
(പൊന്‍കസവ്)
പ്രാണനാളമൊരു മുരളികയായ്
നൃത്തതാളജതിയുണരുകയായ്
പോരൂ പോരൂ മനസ്സുകളേ
പുതിയൊരു പൂവിന്‍ തേനുണ്ണാന്‍
ഒന്നായാടാം...
ഒരു നവലോകം വിരിയുന്നൂ
ഓമല്‍ച്ചിറകുകള്‍ വിടരുന്നൂ
പുതിയൊരു പുളകം പൂത്തുവിടര്‍ന്നു
(പൊന്‍കസവ്)
0 Comments:
Post a Comment