ചിത്രം:സെക്കന്റ് ഷോ
സംഗീതം :നിഖിൽ ,അവിയല്‍ ബാന്റ്
രചന : കൈതപ്രം ,ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍
ആലാപനം:
സ്വപ്നം പങ്കിടാന്‍ സ്നേഹം പൂവിടാന്‍
സ്വന്തം ജീവനില്‍ തേടി നിന്നെ ഞാന്‍
പകരം നല്‍കീ ഞാന്‍ കനവിന്‍ കൂടാരം
നിറയെ പൊന്‍തൂവല്‍ പൊഴിയും പൂക്കാലം
ഏതോ ജന്മപുണ്യം കൈയില്‍ തന്ന പൊന്നേ
പോവല്ലേ ഇനി നീയെങ്ങും പോവല്ലേ.......
കാണാനെന്റെ മുന്നില്‍ കനിവായ് വന്ന പെണ്ണേ
മായല്ലേ....എങ്ങും മായല്ലേ.....
സ്വപ്നം പങ്കിടാന്‍ സ്നേഹം പൂവിടാന്‍
സ്വന്തം ജീവനില്‍ തേടി നിന്നെ ഞാന്‍........
കടലില്‍ മായും വര്‍ണ്ണസൂര്യന്‍ ദൂരെ
കരയില്‍ നീയും സ്വര്‍ണ്ണപ്പൂത്തിങ്കളായ്
കാറ്റിന്‍ കൈകള്‍ മെല്ലെ തഴുകുന്നിതാ
തിരകള്‍ മെല്ലെ കാലില്‍ പുണരുന്നിതാ
നേരം പോയ് നേരം പോയെന്നാരോ കാതില്‍ ചൊല്ലുന്നൂ
നാണം കൊണ്ടു നീയെന്‍ നെഞ്ചില്‍ മെല്ലെ ചായുന്നു
കവിളില്‍ മെല്ലെ മെല്ലെ കൈവിരലറിയാതൊഴുകുന്നു
കാതില്‍ മൌനം ഏതോ ഗാനം താനേ മൂളുന്നൂ........
സ്വപ്നം പങ്കിടാന്‍ സ്നേഹം പൂവിടാന്‍
സ്വന്തം ജീവനില്‍ തേടി നിന്നെ ഞാന്‍........
ഉയിരോടുയിരായ് ഉരുകി ചേരുമ്പോഴും
അകലേയ്ക്കലേക്കെന്തേ മായുന്നു നീ
ഉരിയാടാനായ് കൊതി പൂണ്ടണയുമ്പോഴും
മിണ്ടാതെന്തേ മാറിപ്പോകുന്നു നീ.....
ഓ..എന്നോടെന്തിനെന്നോടെന്തിനിനിയും പരിഭവരാഗങ്ങള്‍
ഒന്നായ് ഒന്നു ചേരാനല്ലേ വന്നൂ നാം
അരുതേ ഇന്നുമരുതേ എന്നോടരുതേ വെറുമീ മൌനങ്ങള്‍
ഇനിയും നേരമില്ല കളയാന്‍ എന്നോടലിയാന്‍ വാ....
(സ്വപ്നം പങ്കിടാന്‍...........)
0 Comments:
Post a Comment