ചിത്രം:സെക്കന്റ് ഷോ
സംഗീതം :നിഖിൽ ,അവിയല്‍ ബാന്റ്
രചന : കൈതപ്രം ,ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍
ആലാപനം:
ഈ രാമായണക്കൂട്ടില്‍ ഈ രാരീരാരം പാട്ടില്‍
നമുക്കു തേടാം ഒരു ജീവരാഗം
നീ.....ഉണരൂ പൊന്‍താരമേ.....
(ഈ രാമായണക്കൂട്ടില്‍......)
ഇതു പൂവിനുള്ളില്‍ തുള്ളും പൂന്തേനോ
രാവിന്‍ നെഞ്ചില്‍ മായും പൂനിലാവോ
ഇതു കന്നിക്കനവായ് മാറും പാലാഴിത്തിരയഴകോ.....
ഓ...നാനം നാനം..താനം നാരം നാരേ....
തന്നാരം നാരേ..തന്നാരം നാനാ....
ഓ...നാനം നാനം..താനം നാരം നാരേ....
തന്നാരം നാരേ..തന്നാരം നാനാ....
(ഈ രാമായണക്കൂട്ടില്‍......)
ധിം തനന ധിം തനന ധിം ധ ന
ധിം തനന ധിം തനന ധിം ധ ന
ധിം തനന ധിം തനന ധി ര നാ....
ധിം തനന ധിം തനന......
ധിം തനന ധിം തനന........
ധിം തനന ധിം തനന ധി ര നാ.........
വാതില്‍ തുറന്നാല്‍ വാസന്തയാമം
വിടരാത്ത പൂക്കള്‍ വിടരുന്ന സന്ധ്യ
ഒന്നാനാം മലയില്‍ പായണ പൂന്തേനരുവിക്കു്
ഈ നാടാകെ ഓടിനടക്കണ നല്ല മനസ്സാണേ....
രണ്ടാനാം പുഴയോരത്തെ കാണാക്കുരുവിക്കു്
ഈ കരയാകെ പാടിയുണർത്തണ കുഞ്ഞുമനസ്സാണേ....
ഈ നല്ല മനസ്സില്‍ ഈ കുഞ്ഞുമനസ്സില്‍
കാണാത്ത കനവിന്‍ കഥയഴകു് ...
(ഓ...നാനം നാനം.....)
കളിവീണ മീട്ടാം കളിയാട്ടമാടാം
കളിവട്ടമാടും കളമാണു മുന്നില്‍
അതിരില്ലാത്താകാശത്തൊരു വഞ്ചി വരുന്നുണ്ടേ
അങ്ങമ്മാനത്തോണിയിലേറി ഒരാളുവരുന്നുണ്ടേ
കളിവഞ്ചി തുഴഞ്ഞു തുഴഞ്ഞങ്ങക്കരെയെത്തേണ്ടേ
ഈ കരയേറി മണപ്പുറമാകെ മുത്തുകള്‍ തേടേണ്ടേ
അങ്ങക്കരെ നിന്നും ഇങ്ങിക്കരെയോളം
കണ്ടോണ്ടു പോരാം നിനവഴകു്..............
(ഓ...നാനം നാനം.....)
0 Comments:
Post a Comment