ചിത്രം/ആൽബം: ബാച്ച്‌ലർ പാർട്ടി
ഗാനരചയിതാവു്: റഫീക്ക് അഹമ്മദ്
സംഗീതം: രാഹുൽ രാജ്
ആലാപനം: രമ്യ നമ്പീശൻ
വിജനസുരഭീവാടികളിൽ അകലെയെവിടെ പോയ് നീ
സജലമിഴികൾ തേടുകയായ് ഹൃദയനാഥാ വരൂ
വിരഹമിതലിയാൻ .. മാധവമലരുകൾ തുവിയ ശയ്യയിൽ
പ്രണയനിവേദ്യമിതേൽക്കുവാൻ പ്രിയനു പരിഭവമോ
മധുകണങ്ങൾ നുകരുവാനായ് ശലഭമേ നീ പോയോ
സ്മൃതിപരാഗതരികൾ നിന്റെ ചിറകിലുണരില്ലേ
നാഥാ നിൻ പ്രേമവനിതൻ ഓരത്തായ് വിരിഞ്ഞലിയുവാൻ
കൈക്കുമ്പിൾ കൂപ്പിയെരിയും ഒരേകാന്ത സൌഗന്ധികം ഞാൻ
ഗ്രാമ്യം നന്ദനവനമരമ്യം ചൈത്രരഥവും
കാമ്യം നിനയ്ക്കുന്നാകിൽ സാമ്യമല്ലിതു രണ്ടും
സമയനദിയിൽ അലസമൊഴുകും നിമിഷനൌകയിലേറി
ഒരു കിനാവിൽ വരിക വീണ്ടും നിശയിൽ നീലിമയിൽ
ദേവ പാദപതനം ചാരത്തായറിഞ്ഞുണരുവാൻ
ഈ ജന്മം കൂടിയണിയാൻ ഹേമന്തനിദ്രാവരം
(വിജനസുരഭീവാടികളിൽ .. )
Like Our Facebook Fan Page
Subscribe For Free Email Updates
+(400x199).jpg)
0 Comments:
Post a Comment