ചിത്രം : അവിടത്തെ പോലെ ഇവിടെയും
രചന : പി ഭാസ്കരന്‍
സംഗീതം : എം കെ അര്‍ജ്ജുനന്‍
പാടിയത് : എസ് ജാനകി
ദീപം മണിദീപം പൊൻ ദീപം തിരുദീപം
ദീപത്തിൻ തിരുമാറിൽ തൊഴുകൈത്തിരി നാളം
ശ്രീഭൂത ശ്രീരാഗതുളസിക്കും ദീപം
ശ്രീകൃഷ്ണ തുളസിക്കും തൃത്താവിനും ദീപം
(ദീപം...)
ഇലഞ്ഞിത്തറഭഗവാനും മലർമാതിനും ദീപം
തറവാട്ടു ചരതാക്കൾക്കും ഫണിരാജനും ദീപം
നിറമാലകൾ മണിമാലകൾ വിരിമാറിൽ ചാർത്തും
തിരുനാമപ്പുരി വാഴും ഹൃകൃഷ്ണനു ദീപം
കൈ കൂപ്പി കണികാണാൻ കനകത്തിരി ദീപം
പൊന്നമ്പല നടയെന്നും കണികാണാൻ ദീപം
ഈരേഴു പതിനാലു പാരിൽ ഒളി വീശാൻ
ഇരുൾ നീങ്ങാൻ തൃക്കാലടി തെളിയാൻ മണിദീപം
(ദീപം...)
0 Comments:
Post a Comment