ചിത്രം : അവിടത്തെ പോലെ ഇവിടെയും
രചന : പി ഭാസ്കരന്‍
സംഗീതം : എം കെ അര്‍ജ്ജുനന്‍
പാടിയത് : യേശുദാസ്
മനസ്സും മനസ്സും ചേര്‍ന്നു മാംസവും മാംസവും ചേര്‍ന്നു (2)
മധുവിധു രജനിയില്‍ കെട്ടിപ്പടുക്കുന്നു മാനവ ജീവിത നവസൗധം
മാനവ ജീവിത നവസൗധം
മനസ്സും മനസ്സുംചേര്‍ന്നു
ഓരോ രാവും ഓരോ പകലും ഓരോ പുലരിതന്‍ പൊന്നൊളിയും (2)
കല്ലുകളായി പടുത്തുയര്‍ത്തീടുന്നു കല്യാണജീവിത സുഖചരണം
ആ..
മനസ്സും മനസ്സും ചേര്‍ന്നു മാംസവും മാംസവും ചേര്‍ന്നു
ആലിംഗനങ്ങള്‍ ആധാരശിലകള്‍ ചുമരുകള്‍ തീര്‍ക്കും ചുംബനങ്ങള്‍ (2)
കണ്ണീരിന്‍ നനവാല്‍ ചിരിയുടെ ചൂടാല്‍ കല്ലുകള്‍ കരിങ്കല്ലാവുന്നു
ആ..
മനസ്സും മനസ്സും ചേര്‍ന്നു മാംസവും മാംസവും ചേര്‍ന്നു
0 Comments:
Post a Comment