മരുഭൂമിയില്‍ വന്ന മാധവമേ..
Click to Download
ചിത്രം : അമൃതവാഹിനി (1976)
സംഗീതം : എ ടി ഉമ്മര്‍
രചന : ശ്രീകുമാരന്‍ തമ്പി
ഗായകന്‍ : കെ ജെ യേശുദാസ്
മരുഭൂമിയില്‍ വന്ന മാധവമേ നീ
മടങ്ങിപ്പോവുകയോ
മന്ദസ്മിതത്താലെന്‍ കണ്ണുനീരൊപ്പിയ
നീയും മരീചികയോ നീ
മടങ്ങിപ്പോവുകയോ?
അറിയാതിളം പൈതല്‍ തെറ്റുചെയ്തീടുകില്‍
അമ്മ പിണങ്ങിടുമോ?
ആ.....ആ....
അറിയാതിളം പൈതല്‍ തെറ്റുചെയ്തീടുകില്‍
അമ്മ പിണങ്ങീടുമോ?
ചിറകറ്റ പൈങ്കിളിതന്‍ തൂവല്‍ മുട്ടിയാല്‍
ചില്ലയുണങ്ങീടുമോ? പൂമര-
ച്ചില്ലയുണങ്ങീടുമോ?
മരുഭൂമിയില്‍ വന്ന മാധവമേ .....
പിച്ച നടക്കുമെന്‍ സ്വപ്നങ്ങള്‍ ദു:ഖത്തിന്‍
ഉച്ചവെയില്‍ താങ്ങുമോ?
ഊമയാം പൂവിനെ തൊട്ടുതലോടാതെ
ഉഷസ്സേ നീപോകുമോ? സ്നേഹത്തിന്‍
ഉഷസ്സേ നീ പോകുമോ?
മരുഭൂമിയില്‍ വന്ന മാധവമേ ...
0 Comments:
Post a Comment