ചിത്രം : കടല്‍ക്കാറ്റ് (2010)
സംഗീതം : എ റ്റി ഉമ്മര്‍
രചന : ബിച്ചു തിരുമല
ഗായകന്‍ : കെ ജെ യേശുദാസ്
നീല നിലാവൊരു തോണി അരയന്ന ചിറകുള്ള തോണി
നിശയുടെ കായല്‍ തിരകളില്‍ നീന്തും തോണീ പൂന്തോണി
നീല നിലാവൊരു തോണി അരയന്ന ചിറകുള്ള തോണി
നിശയുടെ കായല്‍ തിരകളില്‍ നീന്തും തോണീ പൂന്തോണി
ഈ നീല നിലാവൊരു തോണി
പാതി കൂമ്പിയ പൂമിഴിയോരം പുതിയ കിനാവും ചൂടി
പാതി കൂമ്പിയ പൂമിഴിയോരം പുതിയ കിനാവും ചൂടി
മനസ്സിന്‍ മടിയില്‍ മയങ്ങും മാനിനു കറുകത്തളിരും തേടി
തോണിയില്‍ അലയുകയാണൊരു ഹ്രദയം ഈ തൊറ്റം പാട്ടും പാടി
ഈ നീല നിലാവൊരു തോണി
മാറിലെഴുതിയ നഖ പദ വടിവും മുഖ ലാളനകളുമായീ
തിരയും കരയും രാസ കേളിയില്‍ മധുരം പകരും രാവില്‍
നിരുപമ ലഹരിയില്‍ മനസ്സില്‍ പിണയും നിഴലും നിഴലും പോലെ
ഈ നീല നിലാവൊരു തോണി
അരയന്ന ചിറകുള്ള തോണി
നിശയുടെ കായല്‍ തിരകളില്‍ നീന്തും തോണി പൂന്തോണി
ഈ നീല നിലാവൊരു തോണി
നീല നിലാവൊരു തോണി
0 Comments:
Post a Comment