എന്റെ സുന്ദര സ്വപ്നമയൂരമേ.. Click Here to Download ചിത്രം : അശ്വതി രചന : പി ഭാസ്കരന്‍ സംഗീതം : വി ദക്ഷിണമൂര്‍ത്തി പാടിയത് : യേശുദാസ് എന്റെ സുന്ദര സ്വപ്നമയൂരമേ നിന്റെ പീലികൾ കൊഴിഞ്ഞല്ലോ എന്റെ മോഹമരാളമേ നിന്റെ സ്വർണ്ണച്ചിറകുകൾ കരിഞ്ഞല്ലോ (എന്റെ സുന്ദര....) ആടുവാൻ വല്ലാതെ മോഹിച്ചു പക്ഷേ അരങ്ങത്തു വന്നപ്പോൾ നിലം പതിച്ചു പാടുവാൻ തംബുരു ശ്രുതി ചേർത്തു പാവം നിൻ കണ്ഠം വിറങ്ങലിച്ചു (എന്റെ സുന്ദര....) മനസ്സിൻ സങ്കല്പ മായികലീലയാൽ മനുഷ്യനെടുക്കുന്നു ദശാവതാരം കൃമിയായ് മൃഗമായ് നരനായ് പല പല ചപലരൂപമായ് ഒടുവിൽ കല്ക്കിയായ് (എന്റെ സുന്ദര....)
Subscribe to:
Post Comments
(
Atom
)
Like Our Facebook Fan Page
Subscribe For Free Email Updates
0 Comments:
Post a Comment