ചിത്രം :ഉണ്ണികളേ ഒരു കഥ പറയാം
രചന :ബിച്ചു തിരുമല
സംഗീതം :ഔസേപ്പച്ചന്‍
പാടിയത് :കെ ജെ യേശുദാസ്
ഉണ്ണികളേ ഒരു കഥപറയാം ഈ
പുല്ലാങ്കുഴലിന്‍ കഥ പറയാം
പുല്‍മേട്ടിലോ പൂങ്കാട്ടിലോ എങ്ങോ
പിറന്നുപണ്ടിളം മുളം തണ്ടില്‍
മഞ്ഞും മണിത്തെന്നലും തരും
കുഞ്ഞുമ്മകൈമാറിയും
വേനല്‍ക്കുരുന്നിന്റെ തൂവലാല്‍ തൂവാലകള്‍ തുന്നിയും
പാടാത്തപാട്ടിന്റെയീണങ്ങളേ തേടുന്നകാറ്റിന്റെ ഓളങ്ങളില്‍
ഉള്ളിന്റെയുള്ളിലെ നോവിന്റെ നൊമ്പരം ഒരുനാളില്‍ സംഗീതമായ്
ഉണ്ണികളേ.........
പുല്ലാഞ്ഞികള്‍ പൂത്തുലഞ്ഞിടും മേച്ചില്‍പ്പുറം തന്നിലും
ആകാശക്കൂടാരക്കീഴിലെ ആശാമരച്ചോട്ടിലും
ഈപ്പാഴ്മുളം തണ്ടുപൊട്ടും വരെ ഈഗാനമില്ലാതെയാകും വരെ
കുഞ്ഞാടുകള്‍ക്കെല്ലാം കൂട്ടായിരുന്നിടും ഇടയന്റെ മനമാകുമീ
പുല്ലാങ്കുഴല്‍ നാദമായ്
ഉണ്ണികളേ..............
0 Comments:
Post a Comment