ചിത്രം :ഉണ്ണികളേ ഒരു കഥ പറയാം
രചന :ബിച്ചു തിരുമല
സംഗീതം :ഔസേപ്പച്ചന്‍
പാടിയത് :കെ ജെ യേശുദാസ്,അമ്പിളി,
കളകളമിളകുമൊരരുവിയി-
ലലകളിലൊരു കുളിരൊരു പുളകം
കരളിലുമലരിതളുതിരുമൊരളികുല-
മിളകിയ ചുരുളളകം (കളകളം)
പുഞ്ചിരിയുടെ പൂവിളികളിലുണ്ടൊരു രാഗം
തൂ(പൂ)മിഴികളിലെ നനവിലുമുണ്ടൊരു ലോകം
ആടും മയിലേ... പാടും കുയിലേ...
തേടുന്നുവോ ലയതാളതരംഗം...
(പുഞ്ചിരി...)
കാലൊച്ച കാതോര്‍ക്കും
മാമ്പുള്ളിക്കുഞ്ഞാടേ...
മോഹങ്ങളുള്ളില്‍ മൂടിവെച്ചെന്നും
ഓമനിക്കാറില്ലേ...
മധുരം തിരയും മനസ്സിന്‍
ഇളനീരുണ്ടു മന്ദഹസിച്ചിടുമ്പോള്‍
എരിതീ പൊരിയും കരളിന്‍ മരുഭൂവാകെ
മേഞ്ഞു വലഞ്ഞിടുമ്പോള്‍
പിന്നെയൊരു നല്ല തങ്കക്കിനാവിന്റെ
സങ്കല്‌പലോകത്തു ചെന്നണഞ്ഞീടുന്നു നാം
(പുഞ്ചിരി...)
മാതളത്തേന്‍കൂട്ടില്‍ താമസിക്കും കാറ്റേ
നിന്‍ വിരല്‍ത്തുമ്പില്‍ ലാളിച്ചതെന്തേ
മൗനങ്ങളേപ്പോലും...
ശിശിരം ചികയും ചിറകില്‍
കുളിരും കൊണ്ടു പാറിനടന്നിടുമ്പോള്‍
മഴവില്ലിതളായ് വിരിയും
പനിനീര്‍പ്പൂവില്‍ പാതി മയങ്ങിടുമ്പോള്‍
വേലിപ്പടര്‍പ്പിലെ നാലഞ്ചു മാലതി-
പ്പൂവാങ്കുരുന്നുകള്‍ താലോലിച്ചീടുകില്ലേ
(പുഞ്ചിരി...)
Like Our Facebook Fan Page
Subscribe For Free Email Updates
0 Comments:
Post a Comment