ചിത്രം :ഇന്നു രാവും പകലും
രചന : വി അഖില്‍
സംഗീതം :പ്രസാദ്
പാടിയത് :കെ ജെ യേശുദാസ്
മറഞ്ഞില്ല നിന്‍ മണങ്ങള്‍
മറന്നില്ല ഞാന്‍ മടന്തേ
മരം പെയ്ത മഴ നനഞ്ഞേകനായ്
റ്റാ ര ര ര റ്റാ ര ര ര
കടം തന്ന ചുംബനങ്ങള്‍
തിളങ്ങുന്ന നൊമ്പരങ്ങള്‍
കെടുന്നില്ലയീ കൊടും കാറ്റിലും
റ്റാ ര ര ര റ്റാ ര ര ര
മിനുപ്പുള്ള പിന്‍ കഴുത്തില്‍
വിറയ്ക്കുന്ന ചുണ്ടമര്‍ത്താന്‍
കൊതിക്കുമ്പോഴീ മഴപ്പാട്ടുകള്‍
നിനക്കായി ഞാന്‍ കൊരുത്തേന്‍
(മറഞ്ഞില്ല )
നിറഞ്ഞാല്‍ ...നിന്‍ മിഴിത്തുമ്പുകള്‍ തുടിച്ചാല്‍
ഇളം നീലഞൊറിയുടഞ്ഞൊട്ടി നിന്‍
ഉടല്‍പ്പൂ തെളിഞ്ഞാല്‍
ഉണര്‍ന്നാല്‍ ...നിന്റെ മലര്‍ മൊട്ടുകള്‍ പിടഞ്ഞാല്‍
തരിക്കുന്ന വിരല്‍ ഇനിക്കുന്ന മധു
വസന്തം തിരഞ്ഞാല്‍
ഈ രാവിന്‍ തീരം
മഴയുടെ മറവിയിലലിയുമൊരമൃതകണം
(മറഞ്ഞില്ല )
ഒരിക്കല്‍ ഒന്നിച്ചകം പൂകിയോരിടങ്ങള്‍
വിളിക്കുന്നു മഴവിരല്‍ നീട്ടിയൊരു
കളിക്കൂട്ടിനായി
കണമ്പില്‍ ഒന്നിച്ചിളം തിണ്ണമേലിരിക്കാന്‍
ഇറത്തുമ്പിലൊരു മഴത്തുള്ളിയുടെ
തിളക്കത്തിനായി
നീ മൂളുംപോലെ
മഴയുടെ ശ്രുതിയിലൊരതിമൃദുമധുരപദം
(മറഞ്ഞില്ല )
0 Comments:
Post a Comment