ചിത്രം :ഇലവങ്കോട് ദേശം
രചന : ഓ എന്‍ വി കുറുപ്പ്
സംഗീതം :വിദ്യാസാഗര്‍
പാടിയത് :കെ എസ് ചിത്ര
ആടുകള്‍ മേയുന്ന പുല്‍മേട്ടില്‍
ആരിയം കാവിലെ പൂമേട്ടില്‍
തേന്‍കനിയാടുന്ന മാന്തോപ്പില്‍
കാവടിയാടുന്ന കാറ്റേ വാ
നീയിതിലെ വരൂ വരൂ
ഈ വഴിയെ വരൂ വരൂ
ആ ... തേന്‍ കുളിരേ...ആ
ആ ... തേന്‍ കുളിരേ
കാവിലെ ഊഞ്ഞാലില്‍ ആടൂല്ലേ
കാനനമൈനയൊത്താടൂലേ
പൂവിനൊരുമ്മ കൊടുക്കൂലേ
മാങ്കനി തേന്‍ കനി വീഴ്ത്തൂലേ
ഏഴിലം പാലയ്ക്കും പൂ വന്നു കാ വന്നു
കാറ്റേ കാറ്റേ പാടൂ നീ
ഏഴേഴു കന്നിമാര്‍ പൂവിറുത്താടുന്നു
കാറ്റേ കാറ്റേ പാടൂ നീ
പാലയ്ക്കും നീരേകാന്‍ വാ
പാതിരാപ്പൂചൂടാന്‍ വാ ആ ...ആ... (ആടുകള്‍ )
പാഴ്മുളം ചുണ്ടിലും പാലൂട്ടി തേനൂട്ടി
കാറ്റേ കാറ്റേ പാടൂ നീ
പാല്‍ക്കതിരുണ്ണിയെ പായസച്ചോറൂട്ടി
കാറ്റേ കാറ്റേ പാടൂ നീ
പൊന്നാര്യന്‍ പാടം നീന്തി
പൊന്നാമ്പല്‍ പൂവും ചൂടി
ആ...ആ... (ആടുകള്‍ )
0 Comments:
Post a Comment