ചിത്രം :ഇലവങ്കോട് ദേശം
രചന : ഓ എന്‍ വി കുറുപ്പ്
സംഗീതം :വിദ്യാസാഗര്‍
പാടിയത് :കെ ജെ യേശുദാസ്,കെ എസ് ചിത്ര
ചമ്പക മലരൊളിപ്പൊന്‍ നൂലില്‍ നിനക്കായി
ചന്ദന മണികള്‍ ഞാന്‍ കൊരുത്തു വച്ചു
ഞാന്‍ ഒളിച്ചു വച്ചു (ചമ്പക )
താഴമ്പൂ മണക്കും നിന്‍ ആമാടപ്പെട്ടിയിലോ
താപത്താല്‍ ഉരുകും നിന്‍ ഹൃദയത്തിലോ (താഴമ്പൂ)
(ചമ്പക )
വാക്കില്‍ വന്നുദിക്കാത്തോരാത്മമോഹങ്ങളേതോ
നോക്കില്‍ തുടിച്ചത് നീ അറിഞ്ഞതില്ല
വിധുരമീ വീണയില്‍ ഉതിരുമെന്‍ പ്രാണന്റെ
പരിഭവ മൊഴികള്‍ നീ അണിഞ്ഞതില്ല
അറിയാത്തോരാഴത്തിലെ പവിഴമുത്തുകളാരും
തിരയുന്നീല ആരും തിരയുന്നീല (ചമ്പക )
പൂത്തുനില്‍ക്കുമീ നാട്ടുമാവിലൂഞ്ഞാലുകെട്ടി
കാത്തിരുന്നാതിരയും കഴിഞ്ഞുപോയീ
മിഴിയിലെ അഞ്ജനവും മിഴിനീരിലലിഞ്ഞുപോയി
കരളിലെ കുയിലെങ്ങോ പറന്നു പോയീ
മൊഴികള്‍ തന്‍ മണ്‍കുടത്തില്‍ നിറയാത്തോരമൃതാരും
തിരയുന്നീല ആരും തിരയുന്നീല (ചമ്പക)
0 Comments:
Post a Comment