ചിത്രം :ഇലവങ്കോട് ദേശം
രചന : ഓ എന്‍ വി കുറുപ്പ്
സംഗീതം :വിദ്യാസാഗര്‍
പാടിയത് :കെ എസ് ചിത്ര
♪,.,♫,.,♪,.,♫,.,♪,.,♫,.,♪,.,♫,.,♪,.,♫,.,♪,.,♫,.,
എങ്ങുനിന്നെങ്ങുനിന്നീ സുഗന്ധം എന്നേത്തിരഞ്ഞെത്തുമീസുഗന്ധം (3)
♪,.,♫,.,♪,.,♫,.,♪,.,♫,.,♪,.,♫,.,♪,.,♫,.,♪,.,♫,.,
ജന്മാന്തരങ്ങളില്‍ നിന്നോ ഏതു നന്ദനോധ്യാനത്തില്‍ നിന്നോ (2)
എങ്ങോ വിരിഞ്ഞോരു പൂവില്‍ നിന്നോ പൂവിന്‍റെയോമല്‍ക്കിനാവില്‍ നിന്നോ
ഈ നറും സൗരഭ്യം വന്നു ഈറന്‍ നിലാവില്‍ വന്നു
എങ്ങുനിന്നെങ്ങുനിന്നീ സുഗന്ധം എന്നേത്തിരഞ്ഞെത്തുമീസുഗന്ധം
♪,.,♫,.,♪,.,♫,.,♪,.,♫,.,♪,.,♫,.,♪,.,♫,.,♪,.,♫,.,
അജ്ഞാത ശോകങ്ങള്‍ നീളേ പൂക്കും ആത്മാവിന്‍ നിശ്വാസമെന്നോ (2)
കാണാത്ത കാനന കന്യകേ നിന്‍ പ്രേമത്തിന്‍ ദൂതുമായി ഈ വഴിയേ
ഈ മധു സൗരഭം വന്നു ഈ കുളിര്‍ കാറ്റില്‍ വന്നു
എങ്ങുനിന്നെങ്ങുനിന്നീ സുഗന്ധം എന്നേത്തിരഞ്ഞെത്തുമീസുഗന്ധം (3)
0 Comments:
Post a Comment