Click to Download
ചിത്രം : വാടകയ്ക്കൊരു ഹൃദയം
രചന : കാവാലം നാരായണ പണിക്കര്‍
സംഗീതം : ദേവരാജന്‍
പാടിയത് : യേശുദാസ്
ഒഴിഞ്ഞ വീടിൻ ഉമ്മറക്കോടിക്ക്
ഓടോടി മൈന ചിലച്ചു
വാടകയ്ക്കൊരു ഹൃദയം
കാണും മുഖങ്ങളെ വാരി അണിയുന്നു
രൂപങ്ങൾ തേടും വാൽക്കണ്ണാടി
നോക്കും മുഖച്ഛായ ഏതും പകരും
മായ്ക്കാനറിയാം മറക്കാനറിയാം
(ഒഴിഞ്ഞ വീടിൻ)
നിദ്രാതലങ്ങളെ കോരിത്തരിപ്പിച്ച
മുഗ്ദ്ധാനുരാഗത്തിൻ വരണ്ട ചാലിൽ
സത്യമുറങ്ങുന്ന ശൂന്യമാം രാവിന്റെ
നിശ്ശബ്ദ ദുഃഖം
നിറഞ്ഞു നിറഞ്ഞു
(ഒഴിഞ്ഞ വീടിൻ)
0 Comments:
Post a Comment