ചിത്രം/ആൽബം : രതിനിർവ്വേദം(2011)
ഗാനരചയിതാവു് : മുരുകൻ കാട്ടാക്കട
സംഗീതം : എം ജയചന്ദ്രൻ
ആലാപനം : ശ്രേയ ഘോഷൽ
കണ്ണോരം ചിങ്കാരം ....
കണ്ണോരം ചിങ്കാരം ഈ പൂവിൽ വന്നു വണ്ടു മൂളവേ..
കാതോരം കിന്നാരം ....
കാതോരം കിന്നാരം ഈ കാറ്റിലാടുമീറമൂളവേ...
ഈ നെഞ്ചിലേ സാവേരികൾ
പെയ്തുതോരുമിന്ദ്രനീലരാവായി....
കണ്ണോരം ചിങ്കാരം ....
കണ്ണോരം ചിങ്കാരം ഈ പൂവിൽ വന്നു വണ്ടു മൂളവേ..
കാറ്റിന്റെ കൈയ്യിൽ വെൺതൂവൽ പോലെ
താഴ്വാരമാകെ പറന്നലഞ്ഞു...
വർണ്ണങ്ങളേഴും ചാലിച്ച മോഹം
ഒന്നായി മാറിൽ അലിഞ്ഞു ചേർന്നു
ഒരു മാരിവിൽ തുമ്പിയായ് തെളിയുന്നു രോമഹർഷം
ഒരു രാമഴത്തുള്ളിയായ് കുളിരുന്നു നിന്റെ സ്നേഹം
അതിനായ് ഞാൻ അലയുന്നു പലജന്മം
കണ്ണോരം ചിങ്കാരം ഈ പൂവിൽ വന്നു വണ്ടു മൂളവേ..
ഈറൻ നിലാവായ് നീ വന്ന നേരം
നീരാമ്പലായ് ഞാൻ നനഞ്ഞുനിന്നു
ഹേയ് നാണം മറന്നു നാമൊന്നു ചേർന്നു
നീഹാരമേഘം തുടിച്ചു നിന്നു
രതിരാസലോലയായി ഒരു രാത്രി മങ്ങിമാഞ്ഞു
അതിലോലമാത്മരാഗം പരിരംഭണം നുകർന്നു
പലനാളായ് തിരയുന്നു മദഗന്ധം
കാതോരം കിന്നാരം..
കണ്ണോരം ചിങ്കാരം ഈ കാറ്റിലാടുമീറമൂളവേ...
ഈ നെഞ്ചിലേ സാവേരികൾ
പെയ്തുതോരുമിന്ദ്രനീലരാവായ്
0 Comments:
Post a Comment