ചിത്രം/ആൽബം: മാണിക്യക്കല്ല്
ഗാനരചയിതാവു്: അനിൽ പനച്ചൂരാൻ
സംഗീതം: എം ജയചന്ദ്രൻ
ആലാപനം: ശ്രേയ ഘോഷൽ
രവിശങ്കർ
കുരുവീ കുരു കുരുവീ കുനു കുരുവീ കുരുവീ
നീ വരുമോ തൈക്കുരുവീ തേന്മാവിൻ കൊമ്പത്ത്...
മിഴിയിൽ കടമിഴിയിൽ കളമെഴുതും കാറ്റേ
നീ വരുമോ ഇതുവഴിയേ മലരെണ്ണും പൂങ്കാറ്റേ
ചെമ്പരത്തിക്കമ്മലിട്ട് കുപ്പിവള കൊഞ്ചലിട്ട്
കാത്തുനിന്നതാര്....?
അന്തിവെയിൽ പൊന്നെടുത്ത് പത്ത്മുഴം പട്ടെടുത്ത്
പാർത്തു നിന്നതാര്....?
തെളിവാനിൽ നിന്ന മേഘം പനിനീരിൻ കൈക്കുടഞ്ഞു
അണിവാക പൂക്കുമീ നാളിൽ.. നാണം കൊണ്ട്..
ചെമ്പരത്തി....!!
ഹേയ്.. ചെമ്പരത്തിക്കമ്മലിട്ട് കുപ്പിവള കൊഞ്ചലിട്ട്
കാത്തുനിന്നതാര്....?
അന്തിവെയിൽ പൊന്നെടുത്ത് പത്ത്മുഴം പട്ടെടുത്ത്
പാർത്തു നിന്നതാര്....?
മഞ്ചാടിത്തുരുത്തിലെ കുഞ്ഞാറ്റക്കുരുവിക്ക്
മകരനിലാവിൻ മനസ്സറിയാം...
വല്ലാതെ വലയ്ക്കുന്ന കണ്ണോട്ടമേൽക്കുമ്പോൾ
മനസ്സിന്റെ ജാലകം തുറന്നുപോകും..
പകൽക്കിനാവിൻ ഇതളുകളിൽ പരാഗമായ് നിന്നോർമ്മകൾ
വിയൽചെരാതിലൊളിവിതറും നിറങ്ങളേഴു തിരിമലരായ്
ഓ... വരാതെ വന്ന താരം... ചൊല്ലി മെല്ലെ..
ചെമ്പരത്തിക്കമ്മലിട്ട് കുപ്പിവള കൊഞ്ചലിട്ട്
കാത്തുനിന്നതാര്....?
അന്തിവെയിൽ പൊന്നെടുത്ത് പത്ത്മുഴം പട്ടെടുത്ത്
പാർത്തു നിന്നതാര്....?
വണ്ണാത്തിപ്പുഴയിലെ ചങ്ങാതിത്തിരകളും
തരളിതമാമൊരു കഥപറയും.
വെള്ളാട്ടക്കാവിലെ തുള്ളാട്ടത്തളിരില
പുളകിതയായതു കേട്ടിരിക്കും
പിണങ്ങിനിന്ന പരലുകളും ഇണങ്ങിവന്നു കഥയറിയാൻ..
കണങ്ങൾ വീണ മണൽവിരിയിൽ
അനംഗരാഗം അലിയുകയായ്
ഓ... അഴിഞ്ഞുലഞ്ഞ തെന്നൽ.. ചൊല്ലി മെല്ലെ..
ഹേയ്.. ചെമ്പരത്തിക്കമ്മലിട്ട് കുപ്പിവള കൊഞ്ചലിട്ട്
കാത്തുനിന്നതാര്....?
അന്തിവെയിൽ പൊന്നെടുത്ത് പത്ത്മുഴം പട്ടെടുത്ത്
പാർത്തു നിന്നതാര്....?
തെളിവാനിൽ നിന്ന മേഘം പനിനീരിൻ കൈക്കുടഞ്ഞു
അണിവാക പൂക്കുമീ നാളിൽ.. നാണം കൊണ്ട്..
ചെമ്പരത്തി....!!
ഹേയ്.. ചെമ്പരത്തിക്കമ്മലിട്ട് കുപ്പിവള കൊഞ്ചലിട്ട്
കാത്തുനിന്നതാര്....?
അന്തിവെയിൽ പൊന്നെടുത്ത് പത്ത്മുഴം പട്ടെടുത്ത്
പാർത്തു നിന്നതാര്....?
0 Comments:
Post a Comment