ചിത്രം/ആൽബം: ത്രീ കിങ്ങ്സ്
ഗാനരചയിതാവു്: ഷിബു ചക്രവര്‍ത്തി
സംഗീതം: ഔസേപ്പച്ചന്‍
ആലാപനം:ഫ്രാങ്കോ,അനൂപ് ശങ്കര്‍
തിന്തിന്താരാ തിന്തിന്താരാ തിന്തിന്താരാ തിന്തിന്താരാ പാരാ
പച്ചക്കുത്തിരുമ്പുരുക്കി ഉച്ചവെയിലിലൂതിക്കാച്ചി
പത്തുമുഴം നീളമുള്ള പാരാ
കണ്ണിനും കാണാപ്പാര കണ്ടാലറിയാത്ത പാര
കൊണ്ടാലോ കീറിപ്പോകും ഇരുതലപ്പാര
പരാപരാ പരമേശ്വരാ
പാരാ പാരാ പസശങ്കരാ
പോരാ പറ ഇതു പൊരവാക്കണം
അപ്പടി പോട്ട്
മരമ രാമ രാമ രാമ രാമ രാമ രാമ രാമ രാ..മാ
ശരിയാണ പോട്ടീ
(പച്ചക്കുത്തിരുമ്പുരുക്കി...)
ഏദൻ തോട്ടത്തിൽ ആദത്തിനും ഹവ്വയ്ക്കും
ആപ്പിൾ ഷേയ്പ്പിൽ കിട്ടി ആദ്യത്തെ പാര
ചാനൽ റിയാലിറ്റി ഷോയിൽ യന്തിരൻ കെട്ടിയാടും
വേന്ദ്രനു കിട്ടി തൗസന്റ് വാട്ട്സിന്റെ പാര
പാര പാര പാര പാര പല പല പാര പാര പല പല പാര പാര
തിരിച്ചു പാര മറിച്ചു പാര തിരിമറിപ്പാര
കിത്താബീന്നിറങ്ങിയൊരു സൂപ്പർമാൻ ചേട്ടായിയ്ക്ക്
ഓർക്കാപ്പുറത്തു കിട്ടി സ്പൈഡർമാറാല പാര
എട്ടുകാലുണ്ടായിട്ടും ഒക്കത്തിരുന്നതൊക്കെ
തട്ടിപ്പറിച്ചിട്ടോടി വവ്വാലിൻ പാര
പാര പാര പാര പാര എങ്ങും പാര പാര മൊത്തം പാര പാര
ഇരുമ്പു പാര കരിമ്പു പാര പൂവമ്പഴപ്പാര
കൊടുത്തതെല്ലാം തിരിച്ചു കിട്ടും ദൈവ പാരാ പാരാ...
Like Our Facebook Fan Page
Subscribe For Free Email Updates
0 Comments:
Post a Comment