ചിത്രം/ആൽബം : ബനാറസ്
ഗാനരചയിതാവു് : ഗിരീഷ് പുത്തഞ്ചേരി
സംഗീതം : എം ജയചന്ദ്രൻ
ആലാപനം : വിജയ് യേശുദാസ്
ശ്വേത മോഹൻ
കൂവരം കിളി പൈതലേ
കുണുക്കു ചെമ്പകത്തേൻ തരാം
കുന്നോളം കൂമ്പാളേൽ മഞ്ഞളരച്ചു തരാം
ആമ്പലക്കുളിരമ്പിളീ കുടനിവർത്തണതാരെടീ
മുത്താരം കുന്നുമ്മേൽ മാമഴമുത്തണെടീ
കുപ്പിവളക്കൊരു കൂട്ടമായ്
കുട്ടിമണിക്കുയിൽ കൂകി വാ
പൊന്നാരേ മിന്നാരേ മിടുക്കി കുഞ്ഞാവേ (കൂവരം...)
പൊന്നാര്യൻ കൊയ്യുമ്പം തുമ്പിക്കു ചോറൂണ്
കട്ടുറുമ്പമ്മേ കുട്ടിക്കുറുമ്പിൻ കാതുകുത്താണിന്ന്
വെള്ളാരം കല്ലിന്മേൽ വെള്ളിനിലാവില്ലേ
തുള്ളിത്തുളുമ്പും പൂമണിപ്പെണ്ണിൻ
പാദസരം തീർക്കാൻ
മടിച്ചിത്തത്തേ മുറുക്കാൻ തെറുത്തു തരാം
വരമ്പിൽ കല്യാണം കൂടാനായ് നെല്ലോലപ്പന്തലിടാം (കൂവരം...)
ചേലോലും ചുണ്ടത്തെ ചിങ്ങനിലാവുണ്ണാൻ
ചില്ലുകൊക്കോടെ ചുറ്റിപ്പറക്കും ചിന്ന ചകോരം ഞാൻ
മാമ്പൂവിൻ മൊട്ടോലും മാറത്തെ മാമുണ്ണാൻ
മഞ്ചാടിമൈനേ മറ്റാരും കാണാതെന്നു വിരുന്നു വരും
കുറിഞ്ഞിപ്രാവേ കുറുകാൻ പയർ വറക്കാം
കുളിരിൻ കൂടാരം തേടാനായ് അന്തിക്കു ചേക്കേറാം (കൂവരം...)
Like Our Facebook Fan Page
Subscribe For Free Email Updates
0 Comments:
Post a Comment