ചിത്രം/ആൽബം: ഭാഗ്യദേവത
ഗാനരചയിതാവു്: വയലാർ ശരത്ചന്ദ്രവർമ്മ
സംഗീതം: ഇളയരാജ
ആലാപനം: വിജയ് യേശുദാസ്
ശ്വേത മോഹൻ
ചുണ്ടിന്നല്ലിത്തേനോ തന്നീടാനിന്നരികത്തോ മണിമുത്തേ നീയില്ലേ
ചെല്ലക്കാറ്റേ വല്ലിക്കാറ്റേ (2)
ഇന്നെൻ വെള്ളിക്കാവിൻ മുറ്റത്തെങ്ങും നീയല്ലേ
ചുണ്ടിൽ അല്ലിത്തേനോ വാങ്ങീടാനെൻ
അരികത്തോ മണിമുത്തേ നീയില്ലേ
തൂമഞ്ഞിൽ കാലത്തും നീരാടും നേരത്തും
വാസന്തച്ചെല്ലം തേടി പോരുന്നില്ലേ നീ
(അല്ലിപ്പൂവേ....)
തൈവരമ്പിൽ ചായം ചിന്നും പൂക്കാലം പോലെ നീയെൻ പൊന്നേ
ചന്ദനത്തിൻ ചങ്ങാടത്തിൽ
പൂപ്പാടം കാണാൻ പോരൂ കണ്ണേ
പണ്ടു തൊട്ടേ മോഹിച്ചില്ലേ
കണ്ടു നിന്നോ ലാളിച്ചില്ലേ
മാമ്പൂവിന്നൻപുള്ള മാരിയിൽ നനയെ
മൗനത്തിൽ നീയോ നിറയെ
ഓളം പോലെ തീരം പോലെ(2)
താനേ ചേരുന്നില്ലേ നാം (അല്ലിപ്പൂവേ...)
കന്നിമൊട്ടിൻ ചേലല്ലേ നീ മാറത്തു ചൂടിയാലോ നിന്നെ
മാറിലെന്നും ചായും നേരം താലോലം മീട്ടാമോ നീ എന്നെ
കൈ തൊടുമ്പോൾ നാണിച്ചില്ലേ
ചുംബനങ്ങൾ നേദിച്ചില്ലേ
മെയ്യാകെ രോമാഞ്ച കഞ്ചുകമണിയേ
നീയെന്തേ മൂളി പതിയേ
ഈണം പോലെ താളം പോലെ(2)
ഒന്നായ് മാറുന്നില്ലേ നാം (ചെല്ലക്കാറ്റേ...)
Like Our Facebook Fan Page
Subscribe For Free Email Updates
0 Comments:
Post a Comment