Download Now
ചിത്രം/ആൽബം: വയലിൻ
ഗാനരചയിതാവു്: റഫീക്ക് അഹമ്മദ്
സംഗീതം:ബിജിബാല്‍
ആലാപനം: ഗണേഷ് സുന്ദരം,ഗായത്രി
(M) ഹിമകണമണിയുമീ മലരിതള്‍
തഴുകുമൊരിളവെയില്‍ വിരലുകളേ
അലകളിലിളകിയും ഇലകളിലിടറിയും ഈ വഴിയേ
കനികളില്‍ നിറയുമീ മധുരസ
കണികകള്‍ നുകരുക കുരുവികളേ ..
വരിക പുല്‍ത്തുമ്പില്‍ അരിയ നീര്‍ത്തുള്ളി
എഴുതിയ കവിതയിലെ വരി പോല്‍
(ഹിമകണമണിയുമീ .......ഈ വഴിയേ )
(F) ഈ .മാനം കാണേ രൂപം മാറി മേലെ
(M) കാര്‍മേഘക്കീറില്‍ വര്‍ണ്ണം വാരിത്തൂകീ
(F) നീരോളം മെല്ലെ കാലില്‍ തൊട്ടു താഴേ
(M) ആ .. താളച്ചേലില്‍ നീന്തി തൂവല്‍ പോലെ
(F) പോയ് മറഞ്ഞൊരാ സന്ധ്യകള്‍ തന്‍ കദനം വിഫലം
(M) വിരസ ജന്മത്തില്‍ അസുലഭാനന്ദ നിമിഷവുമിനിയുണരാന്‍ പോരൂ
(M) ഹിമകണമണിയുമീ മലരിതള്‍
തഴുകുമൊരിളവെയില്‍ വിരലുകളേ
(F) അലകളിലിളകിയും ഇലകളിലിടറിയും ഈ വഴിയേ
(F) തായ് (?) കണ്ണും പൂട്ടി കാലം കാത്തു പീലി
(M) ഈ ... നീലാകാശം കാണാതേതോ താളില്‍
(F) പാഴ് മണ്ണില്‍ തേടി തേടി പോകും വേരില്‍
(M) പൂക്കാലം തീര്‍ക്കും മായാ മന്ത്രം ചേര്‍ക്കൂ
(F) ആരുമോര്‍ത്തിടാതെ ഇരുളില്‍ തെളിയും തിരികള്‍
(M) ഒരു നിലാവിന്റെ അരുമയായ് നീളും ഇതളുകളിനി തഴുകാന്‍ പോരൂ
(M) സുമകണമണിയുമീ മലരിതള്‍
തഴുകുമൊരിളവെയില്‍ വിരലുകളേ
(F) അലകളിലിളകിയും ഇലകളിലിടറിയും ഈ വഴിയേ
(M) കനികളില്‍ നിറയുമീ മധുരസ
കണികകള്‍ നുകരുക കുരുവികളേ ..
വരിക പുല്‍ത്തുമ്പില്‍ അരിയ (D) നീര്‍ത്തുള്ളി
(F) എഴുതിയ കവിതയിലെ വരി പോല്‍
0 Comments:
Post a Comment