ചിത്രം/ആൽബം:മിന്നാരം
ഗാനരചയിതാവു്: ഗിരീഷ് പുത്തഞ്ചേരി, ഷിബു ചക്രവർത്തി
സംഗീതം: എസ് പി വെങ്കിടേഷ്
ആലാപനം:അരുൺ ഗോപൻ, മഞ്ജരി
കട്ടമരം കരയ്ക്കടുത്തേ.. ഹോ..ഹോ..ഹോ..ഹോയ്
കട്ടമരം കരയ്ക്കടുത്തല്ലോ
വട്ടികളിൽ മത്തി പെടഞ്ഞല്ലോ
പൂത്തരകൻ മീശ പിരിച്ചല്ലോ
പൊന്നരയൻ കീശ നെറച്ചല്ലോ
പെണ്ണാളേ കണ്ണാളേ കാണാപ്പൊന്നിതു മീനാണേ
എന്നാണേ നിന്നാണേ നിന്നെക്കണ്ടതു മീനാണേ
ഏലേലോ..ഹേയ് അരയോ ഹേയ് അരയോ
ഹേയ് അരരരരര (2)
(കട്ടമരം..)
ഇരുമ്പിൻ കൈക്കരുത്ത് കരിമ്പ് നെഞ്ചകത്ത്
ആരാണിവൻ തുണയാണിവൻ
കണ്ടാൽ മായക്കണ്ണൻ ചുണ്ടിൽ കോലക്കുഴൽ
കണ്ണാണിവൻ കനലാണിവൻ
പൂന്തിര മേലെ തുള്ളി നടക്കും അരയന്നത്തൊണി പൂന്തോണീ
നാടിനു തോഴൻ വീരനു വീരൻ
വിളിക്കുമ്പൊളെത്തും പോരാളി
അടിച്ചാൽ തിരിച്ചടിക്കും തീയാണിവൻ
ആടിത്തിരയിളക്കും കനലാണിവൻ (2)
(കട്ടമരം..)
ഞാനൊരു കൂട്ടുകാരൻ വീടിനു വീട്ടുകാരൻ
ഇണയാണു ഞാൻ തുണയാണു ഞാൻ
വെറുതെ വഴക്കടിച്ചാൽ താനേ വീമ്പടിച്ചാൽ
മാറില്ല ഞാൻ മറയില്ല ഞാൻ
അങ്കമടിച്ചാൽ അങ്കമടിക്കും
ചങ്കിനു നേരെ കുതിക്കും
കുഞ്ഞുമനസ്സിൽ കുഞ്ഞുമോനാകും
കൂട്ടിനു കുഞ്ഞായ് വരും ഞാൻ
തുറയിൽ തുറയരയൻ അവനാണ് ഞാൻ
നേരിൽ നേർവരയിൽ നേരാണ് ഞാൻ (2)
(കട്ടമരം..)
0 Comments:
Post a Comment